Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിയന്താവാണ്, ദൈവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 12:52 am IST
inSamskriti

അധ്യായം/26, നിയന്താവ്

ഇതുവരെ, കര്‍മത്തിന്റെ അസംഖ്യം പ്രക്രിയകളും ഫലങ്ങളും നാം ശ്രദ്ധിച്ചു. അവശേഷിക്കുന്ന ചോദ്യം, അവയെ ആര് നിര്‍ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്.

ഒരു പ്രാരബ്ധകര്‍മം തീരുമ്പോള്‍, അടുത്ത ജന്മത്തെ ക്രമപ്പെടുത്താന്‍ വേണ്ടത്ര കര്‍മഭാവങ്ങള്‍ ഒന്നിച്ച് ഉറക്കത്തില്‍ നിന്നുണരുകയും, ബുദ്ധിയിലേക്കുള്ള കാര്‍മിക പ്രചോദന പ്രവാഹത്തിന്റെ ഒഴുക്കിന് വിഘ്‌നം വരാതിരിക്കാന്‍, കൃത്യനേരത്ത് നവ പ്രാരബ്ധകര്‍മത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. സഞ്ചിതകര്‍മത്തിന്റെ കൂട്ടത്തില്‍ നിന്നും, ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങളില്‍നിന്നും, ആ കര്‍മഭാവങ്ങളുടെ ഉയിര്‍പ്പ്, അദ്ഭുതമാണ്. അത്, വെറുതെ അങ്ങ് സംഭവിക്കുകയാണോ? അല്ലെങ്കില്‍, തെരഞ്ഞെടുപ്പിനെ ആര് നിയന്ത്രിക്കുന്നു?

ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ അസംഖ്യമായിട്ടും, അവയുടെ വിടരല്‍, അവ ഉണ്ടാവുന്ന ക്രമത്തിലല്ലാതായിട്ടും അവ ഒന്നൊന്നായി, കൃത്യമായ ക്രമത്തിലാണ് വിഘ്‌നമോ ഇടവേളയോ മത്സരമോ വികല്‍പമോ തിരക്കോ ഇല്ലാതെ, വിടരുന്നത്. അവയുടെ പ്രവൃത്തി ഏത് ക്രമത്തിലും ലയത്തിലുമാണ്? ഇത്ര കൃത്യമായ ക്രമത്തിലും ലയത്തിലും ആരാണ് അവയെ ചിട്ടപ്പെടുത്തിയതും നിയന്ത്രിക്കുന്നതും?

സാധാരണ, കര്‍മഭാവങ്ങള്‍ പുനര്‍ജന്മത്തിലേ ഫലങ്ങള്‍ പൊഴിക്കൂ എങ്കിലും, അതിവിശിഷ്ടമായ അല്ലെങ്കില്‍ അതിക്രൂരമായ കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ അതിവേഗം ഫലം തരും. സാധാരണ ചിട്ടയില്‍നിന്ന് വ്യതിചലിച്ച് വേഗം ഫലം നല്‍കാന്‍ അവയ്‌ക്ക് ശേഷി നല്‍കുന്നത് എന്താണ്? ആ മുന്‍ഗണനയിലേക്ക് അവയെ നയിക്കുന്നത് ആരാണ്?

ചെയ്ത കര്‍മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലമോ ശിക്ഷയോ കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നു. ആരാണ് ഇവ നിശ്ചയിക്കുന്നത്? കര്‍മഭാവങ്ങള്‍ക്ക് സ്വയം ഇതു ചെയ്യാനാവുമോ? ഇല്ലെങ്കില്‍, ആരാണ് വിധിക്കുന്നത്?

തീരുമാനങ്ങളെടുക്കാന്‍ പറ്റിയ ജീവജാലമല്ലാത്ത കര്‍മഭാവങ്ങള്‍, കല്‍പിക്കുന്നതനുസരിച്ചാണോ ഈ പ്രക്രിയകള്‍ കൃത്യമായി സംഭവിക്കുന്നത്? പ്രതിഫലമോ പിഴയോ നിശ്ചയിക്കുന്നതില്‍, വിധിക്കുന്നതിന്റെ അംശമുണ്ട്. കര്‍മഭാവങ്ങള്‍ക്ക് സ്വയം അതിന് കഴിയുമോ? നവ പ്രാരബ്ധകര്‍മം ഏതൊക്കെ കര്‍മഭാവങ്ങളാണ് രൂപീകരിക്കുന്നതെന്ന്, അവയ്‌ക്ക് അവയ്‌ക്കിടയില്‍ തന്നെ നിശ്ചയിക്കാനാകുമോ?

മുന്‍പു വിവരിച്ച അതിസങ്കീര്‍ണതകളില്‍, അവയെ നിര്‍ദ്ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ഒരജ്ഞാത അതിബോധ ഏകകം ഉണ്ടായിരിക്കുമെന്ന് യുക്തി പറയുന്നു. ചില കര്‍മഭാവങ്ങള്‍ സമ്മാനിക്കുന്ന ദുരിതാനുഭവങ്ങള്‍ക്ക് വിധേയമാകുന്ന ആത്മാവായിരിക്കില്ല, അത്. ആത്മാവിന് തെരഞ്ഞെടുക്കാനും നിയന്ത്രിക്കാനും കഴിയുമെങ്കില്‍, അത് കയ്‌പേറിയ കര്‍മഭാവങ്ങളെ ഒഴിവാക്കിയേനെ; അതങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്കറിയാം. പ്രാരബ്ധകര്‍മ രൂപീകരണത്തെയും സ്വതന്ത്ര കര്‍മഭാവങ്ങളുടെ വിടരലിനെയും നിയന്ത്രിക്കുന്ന ഏകകം, ആത്മാവല്ല, അതിനെക്കാള്‍ മഹിമയുള്ള ഒരേകകമാണെന്ന്, ഇത് തെളിയിക്കുന്നു. ശ്വേതാശ്വതാര ഉപനിഷത് (6:1), ഗോപാല ഉത്തരതാപിനി ഉപനിഷത് (18), ബ്രഹ്മോപനിഷത് (16) തുടങ്ങിയവ ഈശ്വരനെ കര്‍മാധ്യക്ഷന്‍ ആയി വിശേഷിപ്പിക്കുന്നു. കര്‍മഭാവങ്ങളുടെ അധ്യക്ഷന്‍ എന്നര്‍ത്ഥം. കര്‍മഫലങ്ങള്‍ നല്‍കുന്നയാള്‍ ഈശ്വരനാണെന്ന്, ബ്രഹ്മസൂത്രങ്ങളും (3:2:38) ബൃഹദാരണ്യക ഉപനിഷത്തും (4:4:24) വിവരിക്കുന്നു.

ബൈബിളും പറയുന്നത്, ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായതു നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു (യിരെമ്യ 17:10) എന്നാണ്.

അപ്പോസ്തലനായ പൗലോസ് ദൈവത്തെപ്പറ്റി പറഞ്ഞത്, അവനവന്റെ പ്രവൃത്തിക്ക് അനുസൃതമായത് ഓരോരുത്തനും അവന്‍ നല്‍കുന്നു (റോമാക്കാര്‍ 2:6) എന്നാണ്.

കര്‍മഫലങ്ങള്‍ ദൈവം നല്‍കുന്നു എന്നുപറഞ്ഞാല്‍, ദൈവം കര്‍മഭാവങ്ങളുടെ ഫലസിദ്ധിയെ നിയന്ത്രിക്കുന്നു എന്നാണ്. ജീവിത വൃത്തികള്‍ ഓരോരുത്തനും ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിക്കുന്നത്, ഇങ്ങനെയായിരിക്കാം (ഭഗവദ്ഗീത 18:61). ചുരുക്കത്തില്‍, കര്‍മഭാവങ്ങളുടെ നിയന്താവായി വേദങ്ങള്‍ ദൈവത്തെ വിളംബരം ചെയ്യുന്നു; സത്യത്തില്‍ വേദങ്ങള്‍, കര്‍മഭാവങ്ങളുടെ നിയന്താവായി മാത്രമല്ല, പ്രപഞ്ചത്തിന്റെയും അതിലെ സകല പ്രതിഭാസങ്ങളുടെയും നിയന്താവായി ദൈവത്തെ പ്രഖ്യാപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

India

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും
Varadyam

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.