Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉള്ളതുതന്നെ കണ്ടുതീര്‍ന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 08:58 pm IST
inSamskriti

ഏതെങ്കിലും തരത്തിലും തലത്തിലുമുള്ള അറിവിന്റെ അടിസ്ഥാനത്തിലാണല്ലോ എല്ലാവരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഗ്രഹണശക്തി അനുസരിച്ച് എന്നും കൂട്ടിച്ചേര്‍ക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്നതിലേറെ പുറമേനിന്നു കിട്ടുന്നു. ചിന്തിക്കുമ്പോള്‍ ലോകം തന്നെ പാഠശാലയാണെന്നു തോന്നും. എല്ലാ അനുഭവങ്ങളും പാഠങ്ങളായി മാറുന്നപോലെ. ഗുരുതത്വം, ബോധത്തിന്റെ ഒരു പാരസ്പര്യം, അറിവിന്റെ ഒരു പകരല്‍, എന്തിലും ഏതിലും പ്രതിഫലിച്ചു നില്‍ക്കുന്നപോലെ. അങ്ങനെ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ വരെ സചേതനമായി സംവദിക്കുന്നു എന്നുവരുന്നു.

ഗൗതമന്റെ പശുക്കളെ നോക്കാനുള്ള ചുമതല കിട്ടിയ സത്യകാമന്റെ കഥയുണ്ട്, ഛാന്ദോഗ്യത്തില്‍. 400 പശുക്കളേയുള്ളൂ. അവ ആയിരമായി പെരുകുമ്പോള്‍, അപ്പോള്‍ മാത്രം, അവയേയും കൊണ്ട് തിരികെ വരാനായിരുന്നു ഗുരുനിര്‍ദ്ദേശം. അതിനു ശേഷം പഠിപ്പിക്കാം എന്നായിരുന്നു നിലപാട്. കുറെകാലം കടന്നുപോയി. സത്യകാമന്‍, കാള, അഗ്‌നി, ഹംസം, നീര്‍കാക്ക എന്നിവയോടു ചോദിച്ചു. അവ, വായു, അഗ്‌നി, സൂര്യന്‍, പ്രാണന്‍ എന്നിവയുടെ ബിംബങ്ങള്‍. സത്യകാമന്‍, ഇവയില്‍നിന്ന് എല്ലാം ബ്രഹ്മനാണെന്നു പഠിക്കുന്നു. വിദ്യയോടുണ്ടായിരുന്ന അഭിനിവേശം തണുത്ത് ഇല്ലാതെയാവേണ്ടിയിരുന്ന ദീര്‍ഘകാലം. ഒടുവില്‍ ആയിരം പശുക്കളുമായി ശിഷ്യന്‍ ഗുരുവിന്റെ അടുത്ത് തിരിച്ചെത്തി.

അയാളില്‍ ജ്ഞാനിയുടെ ലക്ഷണം കണ്ട ഗുരു അന്വേഷിച്ചപ്പോള്‍ തന്നോട് പഞ്ചഭൂതങ്ങള്‍ സംവദിച്ചിരുന്നു എന്നയാള്‍ പറഞ്ഞു. ഏതറിവ് ലഭിച്ചാല്‍ എല്ലാം അറിയുന്നുവോ ആ അറിവ് സ്വീകരിക്കാന്‍ ശിഷ്യനു പ്രാപ്തി വന്നു എന്ന് ഗുരുവിനു ബോധ്യമായി. കഥയാണെങ്കിലും അതിലെ നേരുകളില്‍ ഒന്ന്, അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിദ്യാര്‍ത്ഥികളായി ഈ ലോകത്ത് കഴിയുന്നു എന്നതാണ്.

എന്നാല്‍ കഥയിലെ കാലം പോലെയല്ല ഇന്നത്തെ കാലം. ബാഹ്യമായ അന്വേഷണത്തിനാണ് ഇന്ന് മുഖ്യസ്ഥാനം. ആ വഴിക്കുള്ള ശാസ്ത്രീയതയിലാണ് നമുക്ക് വിശ്വാസം. ശാസ്ത്രത്തിനു പരിമിതിയില്ല എന്നും നാം കരുതുന്നു. ഭൂമിയെക്കാള്‍ പത്തു മടങ്ങ് വലിപ്പമുള്ള, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, ഒരു ഗ്രഹം സൗരയൂഥത്തിലുള്ളതിന് തെളിവുകള്‍ കിട്ടിയതായി അടുത്തിടെ വായിച്ചു. എന്നുവെച്ചാല്‍ ഈ സൗരയൂഥത്തെക്കുറിച്ചുപോലും അറിഞ്ഞു തീര്‍ന്നില്ല. ശാസ്ത്രം ഓരോ ദിവസം ഓരോന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണെങ്കിലും കോടാനുകോടി നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നിറഞ്ഞ ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് എന്നറിഞ്ഞു തീരാന്‍! ആലോചിച്ചാല്‍ ഒരു സാധ്യതയും കാണുന്നില്ല.

ഏതൊന്നറിഞ്ഞാലാണ് എല്ലാം അറിയുന്നത് ആ അറിവിന് ഇന്നും പ്രസക്തിയുണ്ടെന്ന് നമുക്ക് ഈ സാഹചര്യത്തില്‍ അനുമാനിക്കാം. ആ അറിവിലേക്കുള്ള പുരാതനവഴികള്‍ കാടുമൂടി മറഞ്ഞു. വകഞ്ഞുമാറ്റി സഞ്ചരിക്കാനോ പുതിയ വഴികള്‍ കണ്ടെത്താനോ ഒക്കെ ശ്രമിച്ചവരെയും കാണാം. നമ്മുടെ ജ്ഞാനഗുരുക്കന്മാര്‍. ഈ വഴികളില്‍ കുറച്ചുദൂരം നടത്തുന്നവരുണ്ട്, കൂടുതല്‍ ദൂരം നടത്തുന്നവരുണ്ട്.

ചിലരുടെ ദൗത്യം അഞ്ഞൂറു കൊല്ലത്തേക്കാവും, ചിലരുടെത് ആയിരം. മറ്റു ചിലരുടെ ദൗത്യം അയ്യായിരത്തിനും പതിനായിരത്തിനും അതില്‍ കൂടുതല്‍ കാലങ്ങള്‍ക്കും ഒക്കെ ആവാം. അതിദീര്‍ഘങ്ങളായ മഹായുഗങ്ങളുടെ ആത്മീയനായകന്മാരായ മനുക്കളെപ്പറ്റി ഭാരതീയപാരമ്പര്യം പറയുന്നു. ഒരു മനുവിന്റെ അധികാരകാലമാണല്ലോ ഒരു മന്വന്തരം. മന്വന്തരം ഇന്ന് പൊതുകാലഗണനയിലില്ല. മനുക്കളെയും നാം സാരമായി ഓര്‍ക്കുന്നില്ല; മരുക്കളാണ്, നമുക്കു പഥ്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.