Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പുതുശക്തിയില്‍ ബിംസ്റ്റക്കിന്റെ ഉദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 06:50 pm IST
inSpecial Article

ഗോവയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി അവസാനിക്കുമ്പോള്‍ ഉയര്‍ന്നുവന്നത് ബിംസ്റ്റക്ക് (ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോര്‍പ്പറേഷന്‍) രാജ്യങ്ങളുടെ ശാക്തിക കൂട്ടായ്‌മ. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന ഭാരതം, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തായ്‌ലന്‍ഡ്, മ്യാന്മര്‍ എന്നീ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമാണ് ബിംസ്റ്റക് അംഗങ്ങള്‍. ബംഗാള്‍ ഉള്‍ക്കടല്‍ വഴി വ്യാപാരം നടത്തുന്ന രാജ്യമെന്ന നിലയില്‍ നേപ്പാളും അംഗമാണ്. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള രാജ്യങ്ങളെ കൂട്ടി ഭാരതം പുതിയ ശാക്തിക ചേരിക്ക് രൂപം നല്‍കുമ്പോള്‍ ദക്ഷിണേഷ്യയിലെ സമവാക്യങ്ങളിലും മാറ്റം പ്രകടമാകും. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ‘ബിംസ്റ്റക് നയതന്ത്രം’ വിജയിച്ചു.

ശരാശരി 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കാഴ്ചവയ്‌ക്കുന്ന രാജ്യങ്ങളാണ് ബിംസ്റ്റക്കില്‍. ആഗോള തലത്തില്‍ തന്നെ വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണിത്. വളരുന്ന ഉപഭോക്തൃ വിപണികളും അടിസ്ഥാന സൗകര്യ മേഖലകളിലെ അനന്ത സാധ്യതകളും ബിംസ്റ്റക്ക് രാജ്യങ്ങളുടെ സവിശേഷതയാണ്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമായ ഭൂട്ടാനടക്കമുള്ള ബിംസ്റ്റക് രാജ്യങ്ങളെ കൂടെക്കൂട്ടി പുതിയ കൂട്ടായ്‌മയ്‌ക്ക് ഭാരതം നേതൃത്വം നല്‍കുന്നത് ചൈനയെ വളരെയേറെ അസ്വസ്ഥമാക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. പ്രത്യേകിച്ചും ചൈനയെ ലക്ഷ്യമിട്ട് ഭാരതം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യം നിലനല്‍ക്കുന്നതിനാല്‍ ബിംസ്റ്റക്ക് കൂട്ടായ്‌മ ആഗോള തലത്തിലും ഏറെ ശ്രദ്ധ നേടുകയാണ്.

പാക്കിസ്ഥാനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി ഉപേക്ഷിച്ച നിലവിലെ സാഹചര്യത്തില്‍ സാര്‍ക്കിന് പകരമുള്ള പുതിയ കൂട്ടായ്‌മയായി ബിംസ്റ്റക്കിനെ വളര്‍ത്തിയെടുക്കാനാണ് ഭാരതത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമാണ് ബിംസ്റ്റക്കിലില്ലാത്ത സാര്‍ക്ക് രാജ്യങ്ങള്‍. ഇതില്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റവുമധികം നയതന്ത്രബന്ധം ഭാരതം വെച്ചുപുലര്‍ത്തുന്ന നിലവിലെ സ്ഥിതിയില്‍ ബിംസ്റ്റക്ക് കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നത് ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

ഭീകരരെ രക്തസാക്ഷികളായി ചിത്രീകരിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ ബിംസ്റ്റക്ക് ഉച്ചകോടി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരരെ രക്തസാക്ഷികളായി ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ തലത്തിലും ഭീകരവാദം തടയപ്പെടേണ്ടതാണ്. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണം. മേഖലയില്‍ അടുത്തകാലത്തുണ്ടായ നിഷ്ഠുര കൊലപാതകങ്ങളെ ബിംസ്റ്റക് നിശിതഭാഷയില്‍ അപലപിച്ചു.

ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോര്‍പ്പറേഷന്‍ (ബിംസ്റ്റക്) എന്ന കൂട്ടായ്‌മയെ ബ്രിക്‌സ് ഉച്ചകോടിക്കൊപ്പം വിളിച്ചു ചേര്‍ക്കാനുള്ള ഭാരതത്തിന്റെ തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാക്കിസ്ഥാനെ കയ്യകലത്തില്‍ നിര്‍ത്തി ചൈനയടക്കമുള്ള മറ്റ് അയല്‍രാജ്യങ്ങളെയെല്ലാം തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമമാണ് ഗോവയില്‍ നടന്ന ബ്രിക്‌സ്-ബിംസ്റ്റക് ഉച്ചകോടി. ഇതോടൊപ്പം ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉച്ചകോടി സംഘടിപ്പിച്ചതു വഴി പാക്കിസ്ഥാനുമായി ആരംഭിച്ച എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിപ്പിക്കാനും ഭാരതത്തിന് സാധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.