പിണറായി: എന്നെ മാത്രം എന്തിന് ബാക്കി വെച്ചു, എന്നെയും അവര്‍ക്ക് കൊല്ലാമായിരുന്നില്ലേ….. തന്റെ വീട്ടിലെത്തിയ ആര്‍എസ്എസ്, ബിജെപി നേതാക്കളോട് ഹൃദയം തകര്‍ന്നാണ് പിണറായിയില്‍ കൊല്ലപ്പെട്ട രമിത്തിന്റെ അമ്മ നാരായണി വിലപിച്ചത്. ഭര്‍ത്താവ് ഉത്തമനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയതിന്റെ വേദന മാറുന്നതിന് മുന്‍പാണ് മകന്റെ ദാരുണമായ കൊലപാതകം. ഹൃദയം പൊട്ടി വിലപിക്കുന്ന ആ അമ്മയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. പതിനാല് വര്‍ഷം മുന്‍പ് തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയവര്‍ തന്നെയാണ് ഏക മകനെയും കൊലപ്പെടുത്തിയത്. സ്വന്തം സഹോദരിക്ക് മരുന്ന് വാങ്ങാന്‍ റോഡിലിറങ്ങിയ രമിത്തിനെ അമ്മയും സഹോദരിയും നോക്കി നില്‍ക്കെയാണ് അക്രമികള്‍ വെട്ടിയരിഞ്ഞത്. മകന്‍ പരിക്കുപറ്റി ആശുപത്രിയിലാണെന്നായിരുന്നു അമ്മ നാരായണി കരുതിയത്. ഭര്‍ത്താവിനെ കൊന്നത് പോലെ മകനെയും കൊലപ്പെടുത്തുമെന്ന് ഇവര്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം നാരായണിയുടെ ഏക പ്രതീക്ഷയായിരുന്നു മകന്‍ രമിത്ത്. കുഞ്ഞുന്നാളിലേ അച്ഛനെ നഷ്ടപ്പെട്ട രമിത്താകട്ടെ അമ്മക്കും സഹോദരിക്കും താങ്ങും തണലുമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും കാര്യപ്രാപ്തിയോടെ ചെയ്തത് രമിത്തായിരുന്നു. ജീവിതം വീണ്ടും പച്ചപിടിച്ച് വരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടില്‍ തകര്‍ന്നുപോയ നിരവധി കുടുംബങ്ങള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. രമിത്തിന്റെയും ഉത്തമന്റെയും കൊലപാതകങ്ങള്‍ സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഒരു ഒരു കുടുംബത്തെ മുച്ചൂടും നശിപ്പിക്കാന്‍ സിപിഎം നേതൃത്വം കച്ചകെട്ടിയിറങ്ങിയത് കടുത്ത പാര്‍ട്ടി പ്രവര്‍ത്തരില്‍ പോലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.
















