ഇരിട്ടി: സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന് അച്ഛന്റെ സമീപത്ത് തന്നെ അന്ത്യവിശ്രമം.
2002 മെയ് 21 ന് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ ചാവശ്ശേരി ചോടോന്‍ ഉത്തമനെ സംസ്‌കരിച്ച ആവട്ടിയിലെ കുടുംബ ശ്മശാനത്തിലാണ് രമിത്തിനും അന്ത്യവിശ്രമമൊരുക്കിയത്. ബസ്സ് ഡ്രൈവറായ ഉത്തമനെ ജോലിക്കിടെ ബസ്സിന് നേരെ ബോംബെറിഞ്ഞ ശേഷം സിപിഎം സംഘം ബസ്സിനകത്ത് ഡ്രൈവറുടെ സീറ്റില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. രമിത്തിനെ സിപിഎം സംഘം പിണറായിയിലെ വീടിന് മുന്നില്‍ റോഡില്‍ വെച്ചാണ് അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പതിനൊന്നാം വയസ്സില്‍ അച്ഛന്റെ ചിതക്ക് തീകൊളുത്തിയ രമിത്തിന് അതേ സ്ഥലത്ത് തന്നെ ചിതയൊരുക്കണ്ടി വന്നതില്‍ നാടാകെ തേങ്ങുകയായിരുന്നു.
















