ന്യൂദൽഹി: ഭാരതത്തിനെതിരെ ഭീകരവാദത്തിലൂടെ യുദ്ധം ചെയ്യണമെന്നും അതുവഴി ജമ്മുകശ്മീർ പൂർണമായും സ്വന്തമാക്കാണമെന്നും ജെയ്ഷ മുഹമ്മദ് സംഘത്തിന്റെ തലവൻ മസൂദ് അസർ. പത്താൻകോട്ട് ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച കൊടും ഭീകരനാണ് മസൂദ് അസർ.
ജെയ്ഷെയുടെ ആഴ്ചപതിപ്പായ ‘അൽഖല’ത്തിന്റെ എഡിറ്റോറിയൽ പേജിലാണ് പാക്ക് സർക്കാർ മുജാഹിദീനുകളെ ഉപയോഗിച്ച് കശ്മീരിൽ ഭീകരവാദം വളർത്തണമെന്നും ക്രമേണ കശ്മീർ താഴ്‌വരയെ സ്വന്തമാക്കണമെന്നും അസർ പറയുന്നത്. കശ്മീരിൽ മുജാഹിദീനുകളെക്കൊണ്ട് നിറയുമ്പോൾ ഭാരതം ദുർബലമാകുമെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
കശ്മീരിലെ സംഘർഷങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഭാരതത്തിന്റെ അവസ്ഥ മനസിലാക്കണം. സർപ്പത്തിൽ നിന്ന് മണ്ണിരയായി മാറിയതുപോലെയാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് അസർ ലേഖനത്തിൽ സൂചിപ്പിക്കുന്നത്.
















