കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ ഷിയകളുടെ പള്ളിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ബാൽക് പ്രവിശ്യയിലെ ഷിയാ പള്ളിയുടെ പ്രധാന കവാടത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഷിയാ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറായിയോടനുബന്ധിച്ച് പള്ളിയിലെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
















