Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവ ദ്വീപ് അടഞ്ഞുതന്നെ സഞ്ചാരികള്‍ക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:20 pm IST
inWayanad

പാല്‍വെളിച്ചം: അവധി ദിനങ്ങളില്‍ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുമ്പോള്‍ പ്രധാന ആകര്‍ഷണകേന്ദ്രമായ കുറുവാദ്വീപ് അടഞ്ഞു തന്നെ കിടക്കുന്നു. മഴക്കാലത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് അടച്ച കുറുവ മഴപൂര്‍ണ്ണമായും വിട്ടുമാറിയിട്ടും തുറക്കുന്നതിനാവശ്യമായ നടപടികളില്ല. വനം വകുപ്പില്‍ നിന്നുള്ള തടസ്സങ്ങളാണ് കേന്ദ്രം തുറക്കുന്നതിന് താമസത്തിനിടയാക്കുന്നതെന്നാണ് പറയപ്പെടുന്നത്. വനം വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കേന്ദ്രത്തിനും ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും സംഭവിക്കുന്നു. കുറുവ ദ്വീപ് തുറക്കാത്ത വിവരമറിയാതെ അന്യനാടുകളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിരാശയില്‍ മടങ്ങേണ്ട സാഹചര്യമണ് നിലവിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ദ്വീപിനുള്ളിലെ ചങ്ങാടങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ ആദ്യത്തില്‍ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറക്കുമായിരുന്നു. നിത്യവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്. മഹാനവമി, മുഹറം എന്നിവയോടനുബന്ധിച്ച് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധിയായതിനാല്‍ ഇന്നലെ ഉച്ചയോടെ തന്നെ ആയിരത്തിലധികം പേര്‍കുറുവയുടെ പാല്‍വെളിച്ചം പ്രവേശന കവാടത്തിലെത്തി തിരിച്ചു പോയതായി നാട്ടുകാര്‍ പറയുന്നു. കുറുവ ദ്വീപിലേക്കുള്ള പുല്‍പ്പള്ളി പാക്കം ഭാഗത്ത് കൂടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം വനം വകുപ്പിനും പാല്‍വെളിച്ചം ഭാഗത്ത് കുടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം ഡി.ടി.പി.സിക്കുമാണ്. ഡി.ടി.പി.സി. വരുമാനത്തിന്റ ഒരുഭാഗം വനം വകുപ്പിന് നല്‍കണം. ഡി.ടി.പി.സിക്ക് ഇവിടെ 24 ജീവനക്കാരാണ് നിലവിലുള്ളത്.അവധി ദിവസങ്ങളില്‍ 5000ത്തോളം സന്ദര്‍ശകര്‍ വരെ കുറുവ സന്ദര്‍ശിക്കാനെത്താറുണ്ട്. പ്രവേശനത്തിന് സ്വദേശികള്‍ക്ക് 80 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ കാമറ ടിക്കറ്റ് ഉള്‍പ്പെടെയുള്ള വരുമാനവും ലഭിക്കുന്നുണ്ട്. 950 ഏക്കര്‍ വനപ്രദേശത്തുള്ള കുറുവ ദ്വീപ് സമൂഹം വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളമാണ്. അപൂര്‍വ്വയിനം ഔഷധച്ചെടികളും ഓര്‍ക്കിഡുകളും പച്ചപ്പും അടങ്ങിയ കുറുവ ദ്വീപിനുള്ളില്‍ ഒരു കിലോമീറ്ററോളം നടന്നശേഷമുള്ള പുഴയിലെ കുളിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടം കാണാനെത്തുന്നവര്‍ക്ക് നവ്യാനുഭവമാകാറുണ്ട്. ദ്വീപിനുള്ളിലേക്കുള്ള ചങ്ങാടയാത്രയും പ്രകൃതി ഭംഗിയുമെല്ലാം സഞ്ചാരികളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവാണ് വരുത്തുന്നത്. വിദ്യാലങ്ങളിലെ വിനോദ സഞ്ചാര യാത്രകള്‍ ഈമാസം തുടങ്ങാനിരിക്കെ കേന്ദ്രം തുറക്കാത്തത് ജില്ലയിലെത്തുന്ന കുട്ടികള്‍ക്കം മോഹഭംഗമാണ് സൃഷ്ടിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.