മെല്‍ബണ്‍: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ അടുത്തവര്‍ഷം ഹിതപരിശോധന നടത്തുമെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ തടയുമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷെറോട്ടണ്‍ പറഞ്ഞു.
ഹിതപരിശോധന ചെലവേറിയതാണെന്നും സ്വവര്‍ഗ വിവാഹത്തിനൊരുങ്ങുന്നവര്‍ ആസ്‌ത്രേലിയന്‍ ജനതയുടെ മൊത്തം അഭിപ്രായത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്വതന്ത്രവോട്ടെടുപ്പിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പില്‍ 72 ശതമാനത്തോളം ജനങ്ങളും നിയമമാക്കുന്നതിനെ അനുകൂലിക്കുന്നവരാണ്.
















