ഹോംസ്‌ട്രോമും, ഒലിവര്‍ ഹാര്‍ട്ടും
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊേബല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ടും(68) ഫിന്‍ലന്റിലെ ബെങ്റ്റ് ഹോംസ്േട്രാമും(67) പങ്കിട്ടു.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലാ പ്രൊഫസറാണ് ഒലിവര്‍ ഹാര്‍ട്ട്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ് ഹോംസ്‌ട്രോം.
സ്ഥാപനങ്ങളും വ്യക്തികളും തമ്മിലുള്ള കരാറുകളെക്കുറിച്ചും അവയിലെ അപര്യാപ്തതകളെക്കുറിച്ചും പ്രതിപാദിക്കുന്ന പഠനത്തിനാണ് ഇരുവര്‍ക്കും നൊേബല്‍ പുരസ്‌കാരം ലഭിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒലിവര്‍ ഹാര്‍ട്ട് 1974ല്‍ പ്രിന്‍സ്റ്റണില്‍ നിന്ന് പിഎച്ച്ഡി യും നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് ഹോംസ്‌ട്രോം പിഎച്ച്ഡി എടുത്തത്.
















