ഇസ്ലാമാബാദ്: നിയന്ത്രണരേഖ ലംഘിച്ച് ജമ്മുകശ്മീരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് പാക്ക് അധിനിവേശ കശ്മീരിലെ മുന്‍ പ്രധാനമന്ത്രി അത്തീഖ് അഹമ്മദ് ഖാന്‍. നവംബര്‍ 24നു മൂന്ന് സ്ഥലങ്ങളിലൂടെ കശ്മീരിലേക്ക് അതിക്രമിച്ചുകടക്കുമെന്നാണ് മുസഫറാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അത്തീഖ് പ്രഖ്യാപിച്ചത്.
അത്തീഖ് 2006 മുതല്‍ മൂന്നു വര്‍ഷം പാക്ക് അധിനിവേശ കശ്മീര്‍ പ്രധാനമന്ത്രിയായിരുന്നു. കശ്മീരിലെ ഭാരതത്തിന്റെ അതിക്രമം തുറന്നുകാണിക്കുന്ന രാഷ്‌ട്രീയ ലക്ഷ്യമാണ് യാത്രക്കെന്ന് അത്തീഖ്പറഞ്ഞു. സമാധാനപൂര്‍ണമായിരിക്കും യാത്രയെന്ന് അദ്ദേഹം അവകാശപ്പട്ടു.
പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഞായറാഴ്ച നിയന്ത്രണരേഖ സന്ദര്‍ശിച്ചു. ഭാരതത്തിന്റെ മിന്നല്‍ ആക്രമണത്തിനു ശേഷംആദ്യമായാണ് പാക്ക് സൈനിക മേധാവി നിയന്ത്രണരേഖയില്‍ എത്തുന്നത്.
















