Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേരളം ഭരിച്ച രാഷ്‌ട്രീയപാര്‍ട്ടികളുടെ നിലപാട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: എസ്.സുദര്‍ശനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 10:44 pm IST
inPathanamthitta

പത്തനതിട്ട: കേരളം മാറിമാറിഭരിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് സഹ പ്രാന്തപ്രചാരക് എസ്.സുദര്‍ശനന്‍ പറഞ്ഞു. ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളത്തിലെ മഹാത്മാ അയ്യങ്കാളി നഗറില്‍ നടന്ന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാശ്മീരില്‍ മാത്രമായി ഭീകരവാദം ഒതുങ്ങുമെന്ന് മുമ്പ് നമ്മള്‍ കരുതിയിരുന്നു. എന്നാല്‍ ഇന്ന് ഐഎസ് തീവ്രവാദികള്‍ നമ്മുടെ സമീപത്തും എത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ ഭാരതത്തില്‍ സ്വസ്ഥജീവിതം അന്യമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷം എല്ലാക്കാലത്തും ദേശത്തിനെതിരായിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇപ്പോഴും അവര്‍ അതേ നിലപാട് തുടരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മനുഷ്യന്റെ ആരാധനാ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വിശിഷ്ടമായതാണ് ഭാരതീയ ദര്‍ശനങ്ങള്‍. സനാതന ധര്‍മ്മമായ ഹിന്ദുത്വം മരിച്ചാല്‍ ഭാരതം ഇല്ലാതാകും. സന്യാസിവര്യന്മാരുടെ തപസും ആദ്ധ്യാത്മികാചാര്യന്മാരുടെ സമര്‍പ്പണവുമാണ് ഭാരത സംസ്‌ക്കാരത്തിന്റെ അടിസ്ഥാനം. ഇതിന്റെ പിന്തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് കഴിഞ്ഞ 90 വര്‍ഷമായി നടത്തുന്നത്. ഒരു മതവിഭാഗത്തേയും സംഘടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിട്ടില്ല. നിശബ്ദ പ്രവര്‍ത്തനത്തിലൂടെ ദേശസ്‌നേഹം ജനമനസ്സുകളില്‍ പകര്‍ന്നുനല്‍കാനാണ് ശ്രമിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ടാണ് സംഘപ്രവര്‍ത്തനം 90 വര്‍ഷം പിന്നിട്ടത്. പ്രകൃതി ദുരന്തത്തിലും യുദ്ധമുഖത്തും സംഘപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിക്കാരും അംഗീകരിക്കുന്നു. ഭാരതത്തില്‍ രണ്ട്‌ലക്ഷത്തില്‍പരം സേവാകേന്ദ്രങ്ങള്‍ സംഘത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന് വെളിയില്‍ 40 രാജ്യങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. തത്വനിഷ്ഠമായ സംഘപ്രവര്‍ത്തനത്തില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ല.ഭാരതം ഇന്ന് പുതുപ്രതീക്ഷയിലാണെന്നും ജനമനസ്സുകളില്‍ ദേശസ്‌നേഹത്തിന്റെ ജ്വാല പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

റിട്ട.സബ് രജിസ്ട്രാര്‍ എം.എ.കബീര്‍ അദ്ധ്യക്ഷതവഹിച്ചു. ഭാരതീയമായ ആഘോഷങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കാനുള്ള കര്‍മ്മപദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. മാനവീകതയില്‍ ഊന്നിയ ദര്‍ശനങ്ങള്‍ക്ക് മാത്രമേ ലോകത്ത് നിലനില്‍പ്പൊള്ളൂ. സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്ന ഭാരതീയ ദര്‍ശനങ്ങളിലേക്ക് ലോക രാഷ്‌ട്രങ്ങള്‍ ആകൃഷ്ടരാകുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമം നടത്തുന്നു. ഇതൊഴിവാക്കാനുള്ള ശ്രമവും സമൂഹത്തില്‍ ആവശ്യമാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ നന്മകളാണ് നല്‍കുന്നതെന്നും എം.എ.കബീര്‍ പറഞ്ഞു.

തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, ഉന്നതവിദ്യാഭ്യാസസമിതി സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന കണ്ണന്‍, ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍, ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍, വിഭാഗ് സഹകാര്യവാഹ് ആര്‍.പ്രദീപ്, വിഭാഗ് കാര്യകാരി സദസ്യന്‍മാരായ എന്‍.ജി.രവീന്ദ്രന്‍, പി.സുനില്‍, കെ.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റിട്ട.ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണപിള്ളയില്‍ നിന്നും വരിസഖ്യ ഏറ്റുവാങ്ങി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍ കേസരി വാരികയുടെ ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് എന്‍.വേണു സ്വാഗതവും ജില്ലാ സഹകാര്യവാഹ് ബി.സുരേഷ് നന്ദിയും പറഞ്ഞു.

പൊതുപരിപാടിക്ക് മുന്നോടിയായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിന്നും കുമ്പഴ ചന്ത മൈതാനിയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങള്‍ അബാന്‍ജംങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. പന്തളം, അടൂര്‍ വടശ്ശേരിക്കര താലൂക്കുകളില്‍ നിന്നുള്ള സ്വയംസേവകര്‍ ജില്ലാ സ്റ്റേഡിയത്തിലും കലഞ്ഞൂര്‍, കോന്നി, പത്തനംതിട്ട താലൂക്കുകളില്‍ നിന്നുള്ളവര്‍ കുമ്പഴ ചന്ത മൈതാനിയിലും എത്തിയാണ് പഥസഞ്ചലനത്തില്‍ പങ്കെടുത്തത്. ഗണവേഷധാരികള്‍ക്ക് പുറമേ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.