പേട്ട: കണ്ണമ്മൂലയില്‍ ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരെ കളളകേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്ണന്മൂല ഏരിയ പ്രസിഡന്റ് വി. സന്ദീപ് കുമാര്‍ ആരോപിച്ചു. കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ബോംബേറിലും വിഷ്ണുവിന്റെ കൊലപാതകത്തിലും സിപിഎം ഗുണ്ടയായ ഡിനി ബാബുവിന്റെ പങ്ക് പ്രദേശവാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇയ്യാള്‍ക്കെതിരെ യാതൊരു കേസും പോലീസ് എടുത്തിട്ടില്ല. പകരം സിപിഎം ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണെന്ന് സന്ദീപ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കുടാതെ വിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ഡ് കൗണ്‍സിലര്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തുകയാണെന്നും സന്ദീപ് ആരോപിച്ചു.
















