റയോഡിജനിറോ: ബ്രസീലിലെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി. 660 ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന, നീളമുള്ള ചുണ്ടുള്ള, 25 മീറ്റര്‍ നീളമുള്ള. തികഞ്ഞ സസ്യഭുക്കായ ഡിനോസറിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്.
വന്മരങ്ങള്‍ പോലും അതിവേഗത്തില്‍ തിന്നു തീര്‍ക്കാന്‍ കഴിവുള്ളവയായിരുന്നു ഇവ. 1953ല്‍ ബ്രസീലിയന്‍ ഗവേഷകന്‍ ലീവെലിന്‍ ഐവര്‍ പ്രൈസ് ഈ ഫോസില്‍ കണ്ടെത്തിയിരുന്നു. അന്ന് അധികമാരും കണ്ടിട്ടില്ലാത്ത ഇത് അടുത്തിടെയാണ് കണ്ടെടുത്തത്. ആസ്‌ട്രോപോസിഡോണ്‍ മാഗ്‌നിഫിക്കസ് ആയിരുന്നു ബ്രസീലിലെ ഏറ്റവും വലിയ ദിനോസര്‍.
ഇതിന്റെ ഏറെക്കുറെ പൂര്‍ണ്ണമായ നട്ടെല്ല് ബ്രസീല്‍ മ്യൂസിയത്തിന്റെ മുകളിലത്തെ ഒരു മുറിയില്‍ ഒരു കറുത്ത തുണിയില്‍ കിടക്കുകയായിരുന്നു. ഇതിനൊപ്പം മറ്റു ചില ജീവികളുടെ നട്ടെല്ലിന്റെ കഷണങ്ങളും ഉണ്ടായിരുന്നു. ചെറിയ തലയും നീണ്ട കഴുത്തും, വലിയ ശരീരവും നീണ്ട വാലും ഉണ്ടായിരുന്ന ജീവിയാണിത്.
















