ഇസ്‌ളാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആര്‍എസ്എസ് പശ്ചാത്തലത്തെ കടന്നാക്രമിക്കാന്‍ പാക് സെനറ്റ് സമിതിയുടെ നിര്‍ദ്ദേശം. മോദിയുടെ ആര്‍എസ്എസ് ബന്ധം, ഹിന്ദുത്വം എന്നിവയെ കടന്നാക്രമിക്കണം. ഇതിനു പുറമെ മത, ജാതി വികാരങ്ങളും കുത്തിപ്പൊക്കണം.
ഭാരതത്തിലെ നക്‌സല്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കണം. പാക് സെനറ്റിന്റെ സമിതി നല്‍കിയ റിപ്പോര്‍ട്ടിയ പറയുന്നതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. സഭാ നേതാവക കൂടികയായ സമിതി അധ്യക്ഷന്‍ രാജാ സഫറുള്‍ ഹഖ് സെനറ്റിന് ഏഴു പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. അതില്‍ 22 നയപരമായ കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.
മോദിയേയും അദ്ദേഹത്തിന്റെ ആര്‍എസ്എസ് ആദര്‍ശത്തെയും ലക്ഷ്യമിടണം.ഭാരതത്തിലെ മുസ്‌ളീങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ദളിതര്‍ എന്നിവരെ അകറ്റണം. മാവോയിസ്റ്റ് തീവ്രവാദം ഉയര്‍ത്തിക്കാട്ടണം. റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വറ്റയില്‍ അറസ്റ്റിലായ ഭാരത ചാരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വിവരങ്ങള്‍ കഴിയുന്ന സ്ഥങ്ങളിലെല്ലാം ചര്‍ച്ചയാക്കണം.കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടണം.
മോദിയെ എതിര്‍ക്കുന്ന, ഭാരതത്തിലുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലണം.റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീര്‍ കാര്യത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ളാമിക് കോര്‍പ്പറേഷനെ( ഒഐസി) ഇടപെടീക്കണം. റിപ്പോര്‍ട്ടില്‍ പറയുന്നു.
















