Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മനസ് തകര്‍ന്ന് ഒരു നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:23 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയുടെ മനസ് തകര്‍ന്നു. വേദന നിറഞ്ഞ മുഖമായിരുന്നു പിന്നെ ഈ നാടിന്.

തോപ്രാംകുടി മുരിക്കാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചത് കാഞ്ഞിരപ്പള്ളി സ്റ്റാന്റിനു സമീപത്തെ റേഷന്‍ വ്യാപാരിയായ മാത്യുവിന്റെ കുടുംബമാണെന്ന് അറിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ ഒന്നാകെ കടയ്‌ക്ക് മുമ്പിലേക്ക് എത്തി. ഈ സമയം മരണവാര്‍ത്ത അറിയാതെ അപകടത്തെ കുറിച്ച് ബന്ധുക്കളോട് ഫോണില്‍ വിളിച്ചു അന്വേഷിക്കുന്നതിന്റെ തിരക്കലായിരുന്നു മാത്യു. ഒടുവില്‍ പോലീസും അടുത്ത ബന്ധുക്കളുമെത്തി മരണ വിവരം അറിയിച്ചതോടെ മനസ്തളര്‍ന്ന അദ്ദേഹത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപേയി.

അപകടത്തില്‍ കൊച്ചുപറമ്പില്‍ മാത്യുവിന്റെ (മാത്തുക്കുട്ടി) ഭാര്യ അച്ചാമ്മ(72) മകന്‍ ഷാജു(45) മകള്‍ ജെയ്‌നമ്മ(33) ഷാജുവിന്റെ മകന്‍ ഇവാന്‍(ഒന്നര), കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കയം നെടുംപ്ലാക്കില്‍ ടിജോ (കുട്ടാപ്പി22) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ ഒന്നിച്ച് അണക്കരയിലുള്ള ധ്യാനകേന്ദ്രത്തിലും ബന്ധുവിന്റെ വീട്ടിലും പോയി മടങ്ങും വഴിയായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് യാത്രതിരിച്ചത്.

മരണവാര്‍ത്തയറിഞ്ഞ് കൊച്ചുപറമ്പില്‍ വീട്ടുമുറ്റത്തേയ്‌ക്ക് നിരവധിയാളുകള്‍ എത്തി തുടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയവരോട് കണ്ണീരോടെയാണ് അയല്‍വാസികള്‍ വിവരങ്ങള്‍ പറഞ്ഞത്. ആരോടും പരിഭവവും പിണക്കവുമില്ലാത്ത നാട്ടുകാര്‍ക്ക് ഏറെ പരോപകാരികളായിരുന്നു ഇവരെന്ന് പറയുമ്പോള്‍ അയല്‍വാസികളുടെ വിതുമ്പല്‍ പൊട്ടികരച്ചിലായി മാറി. അപകടത്തില്‍ മരണപ്പെട്ട ഇവാനെന്ന ഒന്നരവയസുകാരന്‍ അയല്‍വാസികളുടെയും പൊന്നോമനയായിരുന്നു.

മുണ്ടക്കയം 35ാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശപുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌ക്കാരിക്കും.

ജൈനാമ്മയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ നമ്പ്യാപറമ്പില്‍ അഡ്വ. സിറിള്‍ (മനോജ്) മൂവാറ്റുപുഴ ബാറിലെ അഭിഭാഷകനാണ്. അച്ചാമ്മ കപ്പാട് കൈതോലില്‍ കുടുംബാംഗമാണ്. ഷാജുവിന്റെ ഭാര്യ റിന്‍സി എഴുകുംവയല്‍ കണിയാംപറമ്പില്‍ കുടുംബാംഗം.

അച്ചാമ്മയുടെ മകന്‍ ബിജു(43), ഷാജുവിന്റെ ഭാര്യ റിന്‍സി (36), ഷാജുവിന്റെ മക്കളായ ക്രിസ്റ്റോ(10) കെവിന്‍ (എട്ട്), കെല്‍വിന്‍ (മൂന്ന്), ജെയ്‌നമ്മയുടെ കുട്ടി സെറ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുശോചിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ ആത്മീയ, ഭൗതിക കാര്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഇവരുടെ വേര്‍പാട് ഇടവകയ്‌ക്കും രൂപതയ്‌ക്കും ഏറെ വേദനാജനകമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Entertainment

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.