Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശാന്തികവാടം മാതൃകയില്‍ ‘ആത്മനിദ്രാലയം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:03 pm IST
inThiruvananthapuram

വിളപ്പില്‍: സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമത്തില്‍ വൈദ്യുത ശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു. തിരുവനന്തപുരം നഗരത്തിലെ ശാന്തികവാടം മാതൃകയില്‍ മാറനല്ലൂര്‍ പഞ്ചായത്തിലാണ് ‘ആത്മനിദ്രാലയം’ എന്ന പേരില്‍ വൈദ്യുത ശ്മശാനമൊരുങ്ങുന്നത്.

ആധുനീക രീതിയിലുള്ള ഈ വൈദ്യുത ശ്മശാനത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ജനങ്ങളുടെ ചിരകാല ആവശ്യമായ വൈദ്യുത ശ്മശാനം ജനുവരിയില്‍ തുറന്നുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി. മാറനല്ലൂരിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ ശവദാഹം സാധ്യമാകും. കിലോമീറ്ററുകള്‍

മാറനല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വൈദ്യുത ശ്മശാനം. പഞ്ചായത്ത് പ്രസിഡന്റ് കുമാരിമായ പി.എസ്, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ സമീപം

സഞ്ചരിച്ച് നഗരത്തിലെ ശാന്തികവാടത്തെ ആശ്രയിക്കുകയും വേണ്ട.

മാറനല്ലൂര്‍ പോലീസ് സ്റ്റേഷനു സമീപത്തുള്ള 1.65 ഏക്കര്‍ വസ്തുവിലാണ് അത്യാധുനീക സൗകര്യങ്ങളോടെ ശ്മശാന നിര്‍മ്മാണം പുരോഗമിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള എസ്‌ക്കോ ഫര്‍ണസ് എന്ന കമ്പനിയാണ് വൈദ്യുത ഫര്‍ണറിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടുത്തയാഴ്ച ഫര്‍ണര്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ 50 ലക്ഷവും പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നെടുത്ത 25 ലക്ഷവും ചേര്‍ത്ത് 75 ലക്ഷമാണ് ആത്മനിദ്രാലയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ ചെലവ്.

ബലിമണ്ഡപം, പൂന്തോട്ടം, മുറ്റവും പരിസരവും പാവിംഗ് ബ്ലോക്ക് സ്ഥാപിക്കല്‍, ചുറ്റുമതില്‍, ശ്മശാനത്തിലേക്ക് ത്രീഫെയ്‌സ് വൈദ്യുതി, മാറനല്ലൂരില്‍ നിന്ന് ഇവിടേക്കുള്ള റോഡ് നവീകരണം എന്നിവയടങ്ങുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം ഈ ഭരണസമിതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തിന്റെ നിര്‍മ്മാണത്തിനൊപ്പം ഈ ജോലികളും പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. അടുത്ത ഘട്ടത്തില്‍ വിറകില്‍ സംസ്‌ക്കരിക്കുന്ന ശ്മശാനവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. സ്ഥലസൗകര്യമുള്ളതിനാല്‍ ഇതും വളരെ പെട്ടെന്ന് നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് കുമാരിമായ പി.എസ് പറയുന്നു.

2004 ലാണ് മാറനല്ലൂരില്‍ വൈദ്യുത ശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മാറിമാറി വന്ന ഭരണക്കാരുടെ മെല്ലെപ്പോക്ക് പദ്ധതി ആരംഭിക്കുന്നതിന് തടസമായി. 2010 ല്‍ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ മുന്‍കൈ എടുത്താണ് സര്‍ക്കാര്‍ തലത്തില്‍ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. കുമാരിമായയുടെ നേതൃത്വത്തില്‍ ബിജെപി ഭരണസമിതി ഇത്തവണ പഞ്ചായത്ത് ഭരണം ഏറ്റെടുത്തതോടെ പദ്ധതിക്ക് ജീവന്‍വയ്‌ക്കുകയായിരുന്നു. മാറനല്ലൂരുകാരുടെ സ്വപനമായ ശ്മശാന നിര്‍മ്മാണത്തിന് അതോടെ വേഗതയേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.