ഫ്‌ളോറിഡ: പതിറ്റാണ്ടിനുള്ളിലുണ്ടായ ഏറ്റവും ശക്തമായ കരീബിയന്‍ ചുഴലിക്കാറ്റ് ‘മാത്യു’വിനെ ഭയന്ന് അമേരിക്ക.
ഇതിനോടകം മാത്യു ചുഴലിക്കാറ്റില്‍ 140 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇതില്‍ 136 പേരും കാറ്റ് കനത്ത നാശം വിതച്ച ഹെയ്തിയില്‍ നിന്നുള്ളവരാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
Heavy rainfall beginning to hit at St Boniface Hospital this morning. Our team is weathering #HurricaneMatthew @Jacquiecharles pic.twitter.com/fw99SeBFp5
— Health Equity International (@StBonifaceHaiti) October 4, 2016
ഹെയ്തിക്ക് പുറമെ ക്യൂബയിലും വന്‍നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കും നീങ്ങുന്നതായാണ് വിവരം. അപകട ഭീഷണിയെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് ഈ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുന്നത്.
അമേരിക്കയില്‍ മാത്രം 12 മില്യന്‍ ആളുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വീടുകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് മൂലം റോഡുകളില്‍ കനത്ത ട്രാഫിക്ക് കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മിക്ക പ്രദേശങ്ങളിലും ഭക്ഷണ പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
















