ശ്രീനഗര്‍: പാക്കധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. പാക്കധീന കശ്മീരിലെ മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ നടന്നു.
പാക്കധീന കശ്മീരിനെ ചോരക്കളമാക്കാൻ ഭീകരർ ശ്രമിക്കുന്നു എന്ന് പ്രതിഷേധക്കാർ ഒറ്റ സ്വരത്തിൽ പറഞ്ഞു. താലിബാന്റെ ഭീകര കേന്ദ്രങ്ങളെ തച്ചുടയ്‌ക്കാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ തങ്ങൾ ഇതിനായി രംഗത്തെത്തുമെന്ന് ഇവർ പറഞ്ഞു.
പാക്കധീന കശ്മീരികൾ ഇത്തരം ഭീകരവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇതിനു പുറമെ ഭാരതത്തിനെതിരെയുള്ള നിഴല്‍യുദ്ധത്തിന് പാക് ചാര സംഘടനയായ ഐഎസ്‌ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
#WATCH Local people and leaders in various parts of PoK protest against terror camps which they confirm are thriving there. pic.twitter.com/1qR5LHJnQD
— ANI (@ANI) October 6, 2016
















