ആംസ്റ്റര്‍ഡാം: മാര്‍ഷല്‍ ദ്വീപ് ഭാരതത്തിനെതിരെ നല്‍കിയ കേസ് ഹേഗിലെ അന്താരാഷ്‌ട്ര കോടതി തള്ളി. ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ലോകരാഷ്‌ട്രങ്ങളുടെ മല്‍സരം അവസാനിപ്പിക്കുക, നിരായുധീകരണത്തിന് നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോകത്തേറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ മാര്‍ഷല്‍ ദ്വീപ് നിരവധി രാജ്യങ്ങള്‍ക്ക് എതിരെ കേസ് നല്‍കിയിട്ടുണ്ട്. അതില്‍ ഭാരതത്തിനെതിരായ കേസാണ് കോടതി ആദ്യം പരിഗണിച്ചത്.
ഈ വിഷയം അന്താരാഷ്‌ട്ര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന ഭാരതത്തിന്റെ വാദം അംഗീകരിച്ചാണ് കേസ് തള്ളിയത്. വെറും 53,000 പേര്‍ മാത്രമുള്ള മാര്‍ഷല്‍ ദ്വീപിന്റെ സ്ഥലം അമേരിക്ക നിരന്തരം ആണവപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഇത് തങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.
















