വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ വൈറ്റ് ഹൗസ് പരാതിയില്‍ ഒപ്പുവെച്ചവരുടെ എണ്ണം റെക്കോഡിട്ടു. ചൊവ്വാഴ്ച അരലക്ഷം പേര്‍കൂടി ചേര്‍ന്നതോടെ ഒപ്പിട്ടവരുടെ എണ്ണം 6,13,769 കടന്നു.
അമേരിക്കയിലെയും ഭാരതത്തിലേയും നിരവധി പൗരന്മാര്‍ പാക്ക് ഭീകരതക്ക് ഇരയായിട്ടുണ്ട്. അതിനാല്‍ പാക്കിസ്ഥാനെ ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നാണ് നിവേദനം. ഹര്‍ജിയ്‌ക്ക് വന്‍ പിന്തുണയാണ് ജനങ്ങളില്‍ നിന്നുമുണ്ടായത്.
വൈറ്റ് ഹൗസിന്റെ നേതൃത്വത്തില്‍ ഇതുവരെ തയ്യാറാക്കിയിട്ടുള്ള പരാതികളില്‍ ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിച്ചിട്ടുള്ളത് ഇതിനാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ റെക്കോഡ് 3,50,000 പേര്‍ ഒപ്പിട്ടതാണ്.
വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ നിവേദനം പോസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ ഒരുലക്ഷം ആളുകളുടെ പിന്തുണ നേടുകയാണെങ്കില്‍ പ്രസിഡന്റിന് ഭരണകൂടത്തിന്റെ അഭിപ്രായം തേടാവുന്നതാണെന്നാണ് വ്യവസ്ഥ. സെപ്തംബര്‍ 21 ന് ആര്‍ ജി എന്ന് പേരു വെളിപ്പെടുത്തിയിട്ടുള്ളയാളാണ് പരാതിയിട്ടത്.
















