ലണ്ടന്‍: ബ്രിട്ടണിലെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതൃത്വ പദവി ഡയാന്‍ ജയിംസ് രാജിവെച്ചു. പാര്‍ട്ടിയുടെ ആദ്യത്തെ വനിതാ നേതാവ് കൂടിയായ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത് 18 ദിവസം മുമ്പാണ്. വ്യക്തിപരവും ഔദ്യോഗികപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇവര്‍. ബ്രെക്‌സിറ്റിനെ ശക്തമായി അനുകൂലിച്ച പാര്‍ട്ടിയാണ് യുകെഐപി. പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പ്രമുഖയായിരുന്നു.
















