കൊച്ചി: കേരളത്തിലെ ടോള്‍പിരിവുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തമ്മനം പുല്ലേപ്പടി ടോള്‍ബൂത്തിലേക്ക് എന്‍ഡിഎ പ്രതിഷേധപ്രകടനം നടത്തി. എന്‍ഡിഎ ദേശീയ സമിതി അംഗം പി.സി. തോമസ് മാര്‍ച്ച് ഉദ്ഘാടനംചെയ്തു. കേരളത്തിലെ റോഡും മേല്‍പ്പാലങ്ങളും പണിയുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ സഹായങ്ങളും ചെയ്യുമ്പോള്‍ അതിനെ തള്ളിപ്പറയുന്ന കുലംകുത്തികളായി പിണറായിസര്‍ക്കാര്‍ മറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി രാഷ്‌ട്രീയം നോക്കാതെ സഹായിക്കാന്‍ തയ്യാറാവുമ്പോള്‍ കേരളസര്‍ക്കാര്‍ അതില്‍ രാഷ്‌ട്രീയം കലര്‍ത്തി അതിനെതിരെ നീങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്. തമ്മനം-പുല്ലേപ്പടി റോഡിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ ഉണ്ടായിട്ടും കേരളസര്‍ക്കാരും കോര്‍പ്പറേഷനും സ്ഥലം ഏറ്റെടുക്കാതെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, എസ്. സജി, ബിഡിജെഎസ് നേതാക്കളായ മണ്ഡലം പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കെ.കെ. പീതാംബരന്‍, എസ്. മനോജ്, കേരള കോണ്‍ഗ്രസ് നേതാക്കളായ സജി തുരുത്തിക്കുന്നേല്‍, അഹമ്മദ് തോട്ടത്തില്‍, എം.ജെ. മാത്യു, പി.ജെ. ബാബു, ആന്റണി നെല്ലാശ്ശേരി, ഫൗസിയ ആസാദ്, അനില്‍ കുളങ്ങരക്കാട്ടില്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാക്കളായ കുരുവിള മാത്യൂസ്, കെ.ജെ. ടോമി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. സുരേഷ്‌കുമാര്‍, പി.ജി. മനോജ്കുമാര്‍, അബിജു സുരേഷ്, മഹിളാമോര്‍ച്ച നേതാവ് സന്ധ്യ ജയപ്രകാശ്, കൗണ്‍സിലര്‍ സുധാ ദിലീപ്, ടി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















