Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഫെന്‍സിങ്ങോ? ഇവിടെ അഖിലയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 08:27 pm IST
inLifestyle

തായ്‌ലന്റിലെ വിജയ വേദിയില്‍ ദേശീയ പതാകയുമായി അഖില.

സ്വപ്‌നം കണ്ട കാര്യങ്ങളാണ് ജീവിതത്തില്‍ നടന്നതെന്ന് അഖില അനില്‍ പറയും. നമുക്ക് അത്ര പരിചിതമല്ലാത്ത ഫെന്‍സിങ് എന്ന കായിക ഇനത്തില്‍ തായ്‌ലന്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് അഖില.

ചിട്ടയായ പരിശീലനവും, ആത്മവിശ്വാസവും, അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ആര്‍ക്കും നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കുമെന്നതിന് അഖിലയുടെ ജീവിതം ഉദാഹരണം. പഞ്ചാബ് ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയില്‍ എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ട വെട്ടിപ്രം സ്വദേശിനിയായ അഖില. അച്ഛന്‍ അനില്‍കുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാണ്, അമ്മ അനില അദ്ധ്യാപിക. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ അഖിലും ചേച്ചിയുടെ പാതയിലാണ്. 2009-ല്‍ തിരുവനന്തപുരം ഫെന്‍സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൗണ്‍ഹാളില്‍ നടന്ന ഫെന്‍സിങ് മത്സരത്തില്‍ അഖില പങ്കെടുത്തിരുന്നു. അന്നുണ്ടായ താല്‍പര്യമാണ് വഴിത്തിരിവായത്.

ആദ്യകാലങ്ങളില്‍ പഠനവും കായികവും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പിന്തുണയാണ് സഹായകരമായത്. അമ്മ അദ്ധ്യാപികയായതിനാല്‍ മുടങ്ങിയ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ അഖിലക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. പരിശീലന സൗകര്യാര്‍ത്ഥം തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലായിരുന്നു ഡിഗ്രി പഠനം. തലശ്ശേരി സായി സെന്ററിലാണ് അന്നു മുതല്‍ പരിശീലനം നടത്തുന്നത്. തിരുവനന്തപുരം സ്വദേശി മോഹന്‍ദാസായിരുന്നു അദ്യകാല പരിശീലകന്‍. മഹാരാഷ്‌ട്ര സ്വദേശി സാഗര്‍.എസ്.ലാഗുവാണ് നിലവിലെ മുഖ്യ പരിശീലകന്‍.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പേള്‍ വയനാട്ടില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് അഖിലയുടെ മെഡല്‍ വേട്ടയുടെ തുടക്കം. തുടര്‍ന്ന് 2013,14,15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ മെഡല്‍ നേടി. 2014 ല്‍ ദേശീയ തലത്തില്‍ നടന്ന ജൂനിയര്‍ വിഭാഗം വ്യക്തിഗത ഇനത്തില്‍ വെള്ളി നേടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 2015 ല്‍ സീനിയര്‍ വിഭാഗത്തിലും വെള്ളി നേടി.

അഖില കോച്ച് സാഗര്‍.എസ്. ലാഗുവിനൊപ്പം.

2015 ല്‍ അന്താരാഷ്‌ട്ര കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഖില നേടിയ വെങ്കല മെഡലാണ് രാജ്യാന്തര തലത്തിലേക്കുള്ള കുതിപ്പിന് വഴിതെളിച്ചത്. തായ്‌ലന്റില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതി അഖില സെമി ഫൈനലില്‍ എത്തി. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഫെന്‍സിംങ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവിടുത്തെ പരിശീലനം രാജ്യാന്തര തലത്തിലുള്ള മത്സരങ്ങള്‍ക്ക് പര്യാപ്തമല്ല.

വിദേശകളിക്കാരുടെ അടവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ തങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെപരിശീലനം അനിവാര്യമാണെന്ന് അഖില പറയുന്നു. ഇനി വരുന്ന ഏഷ്യന്‍ ഗെയിംസാണ് അഖിലയുടെ ലക്ഷ്യം. അതിനുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന 23 വയസ്സിന് താഴെയുള്ളവരുടെ സംസ്ഥാന മീറ്റിലും മത്സരിക്കും. ഫെന്‍സിങിന് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‌സ് യോഗ്യത പോലും കയ്യെത്തും ദൂരത്താണെന്നാണ് അഖിലയുടെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.