കണ്ണൂര്‍: പയ്യന്നൂര്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിക്ക് ബിജെപി പയ്യന്നൂര്‍ സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുമ്പോഴും ശക്തമായ നടപടിയെടുക്കുന്നതില്‍ പോലീസ് നിസ്സംഗത കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പിണറായിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. കോറോം ആലക്കാട്ടെ നെല്യാട്ട് കോളനിയില്‍ ദളിത് സ്ത്രീകള്‍ക്കു സിപിഎം സംഘം നടത്തിയ ഏകപക്ഷീയമായ അക്രമം ഇതാണ് വ്യക്തമാക്കുന്നത്. ദളിത് യുവതികളായ കോളനിയിലെ ലീഷ്മ, ബിജെപി പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളായ മായാ മധുസൂദനന്‍, ധനലക്ഷ്മി, എന്നിവര്‍ക്കു നേരെയും അക്ഷയശ്രീ ജില്ലാ ഫെഡറേഷന്‍ കോഡിനേറ്ററും നടുവില്‍ സ്വദേശിയുമായ കുഞ്ഞിക്കണ്ണന്‍, ഫെഡറേഷന്‍ താലൂക്ക് പ്രസിഡണ്ട് സച്ചിന്‍, താലൂക്ക് കോഡിനേറ്റര്‍ സനീഷ്, താലൂക്ക് പ്രസിഡണ്ട് സജീവന്‍ എന്നിവര്‍ക്കു നേരെയാണ് നൂറ്റമ്പതോളം വരുന്ന സിപിഎം സംഘം അക്രമം നടത്തിയത്. സ്വന്തം വീടില്ലാത്ത കോളനിയിലെ ലീഷ്മക്ക് വീട് നിര്‍മിച്ച് നല്‍കാനെത്തിയവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ നാളെ രാവിലെ 10 മണിക്ക് പെരുമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമെത്തിച്ചേരണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ അറിയിച്ചു.
















