Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വെള്ളവുമില്ല, വെളിച്ചവുമില്ല; ദക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസിന്റെ ഒരുക്കങ്ങള്‍ മുടന്തിനീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 12:06 pm IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: നാളെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസിന്റെ ഒരുക്കങ്ങള്‍ മുടന്തുന്നു. മതിയായ പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കുട്ടികളുടെ ഭക്ഷണകാര്യത്തിലടക്കം ഇനിയും തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് സംഘാടകര്‍

ലക്ഷങ്ങള്‍ മുടക്കി ജില്ലാ സമ്മേളനങ്ങളും പ്രചാരണപരിപാടികളും സംഘടിപ്പിക്കുന്ന ഇടത് വലത് അദ്ധ്യാപകസംഘടനകളാണ് ഗെയിംസിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ അനുവദിച്ച രണ്ട് ലക്ഷം രൂപ പങ്കിട്ട് അതില്‍ പരിപാടി ഒതുക്കാനാണ് നീക്കം. അതിന് അപ്പുറത്തേക്ക് കുട്ടികള്‍ക്ക് ആവശ്യമായവയൊന്നും നല്‍കാനുള്ള തയ്യാറെടുപ്പിന് പോലും ഇവര്‍ ഒരുക്കമല്ല.

അടുത്തടുത്ത സ്റ്റേഡിയങ്ങളും മൈതാനവും അടക്കമുള്ള സൗകര്യങ്ങള്‍ നോക്കിയാണ് ഗെയിംസിന് ആതിഥ്യമരുളാന്‍ കൊല്ലം തയ്യാറായത്. സ്റ്റേഡിയങ്ങള്‍ക്കെല്ലാം വാടക നല്‍കണം. ഹോക്കി സ്റ്റേഡിയത്തിന് 1500 രൂപയും മറ്റുള്ളവയ്‌ക്ക് ദിവസം 4700 രൂപയുമാണ് വാടക. രണ്ടുദിവസത്തേക്കുള്ള വാടക ജില്ലാഭരണകൂടത്തിന് നല്‍കിക്കഴിഞ്ഞു. എന്നാല്‍ സ്റ്റേഡിയങ്ങളിലെ ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമല്ല. വെള്ളമില്ല. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇത്തരം കാര്യങ്ങളിലൊന്നും പരിഹാരം കാണുന്നതിന് സംഘാടകരും ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കോര്‍പ്പറേഷന്‍ മേയറാണ് മേളയുടെ സ്വാഗതസംഘം ചെയര്‍മാന്‍. പരിമിതികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഡെപ്യൂട്ടി മേയറുടെ ഉത്തരം ‘സ്റ്റേഡിയങ്ങളുടെ പരിപാലനം ജില്ലാഭരണകൂടത്തിനാണ്. തങ്ങളുടെ കയ്യില്‍കിട്ടട്ടെ, എല്ലാം ശരിയാകും’ എന്നായിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് 5, 6, 7 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത്. ആദ്യദിവസം 1694ഉം രണ്ടാംദിവസം 1946ഉം കായികതാരങ്ങള്‍ മത്സരത്തിനിറങ്ങും.

പെണ്‍കുട്ടികളടക്കമുള്ളവര്‍ മത്സരത്തിനെത്തുന്നുണ്ട്. ഇവരുടെ താമസ സൗകര്യം തയ്യാറായിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം. മുന്‍വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കൊപ്പം എത്തിയ രക്ഷകര്‍ത്താക്കള്‍ക്ക് താമസം നല്‍കാനാവാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. അതുകൊണ്ട് ഇക്കുറി രക്ഷകര്‍ത്താക്കള്‍ വരേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ പെണ്‍കുട്ടികളടക്കമുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷണവും താമസവും ശുചിമുറിയും പോലും അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇതെങ്ങനെ പ്രായോഗികമാകും എന്നതും ചോദ്യമുയര്‍ത്തുന്നു.

കെഎസ്ടിഎ, എകെഎസ്ടിയു, കെഎടിഎ, കെഎഎംഎ, ഡിപിഇഐടിഎ, കെയുടിഎ, കെപിഎസ്ടിഎ, കെഎടിഎഫ്, കെഎസ്ടിയു എന്നീ ഭരണ, പ്രതിപക്ഷ അദ്ധ്യാപകസംഘടനകളാണ് ഗെയിംസ് നടത്തിപ്പ് വീതംവെച്ചെടുത്തിരിക്കുന്നത്. എന്നിട്ടും ജില്ലയിലെ മുന്നൂറോളം കായികതാരങ്ങള്‍ പണമില്ലാത്തതുമൂലം ജേഴ്‌സിയില്ലാതെയാണ് മത്സരിക്കുന്നത്. മന്ത്രിയും എംഎല്‍എമാരും കോര്‍പ്പറേഷന്‍ ഭരണസംവിധാനവും ഉണര്‍ന്നാല്‍ നിഷ്പ്രയാസം പരിഹരിക്കാവുന്ന പ്രശ്‌നമാണ് അലസതയും കെടുകാര്യസ്ഥതയും മൂലം വഷളാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.