കളമശേരി: പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ 19 കാരനായ ദളിത് യുവാവ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, സുജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
വീട്ടു പ്രശ്‌നം പറയാനായി രാത്രി പോലീസ് സ്‌റ്റേഷനിലെത്തിയ സൂരജിനെ ഒരു സംഘം പോലീസുകാരാണ് മര്‍ദ്ദിച്ചത്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലെന്ന പേരില്‍ ബൈക്കും പിടിച്ചു വച്ചിരുന്നു. സെപ്തംബര്‍ 25 നാണ് സംഭവം. പത്രവാര്‍ത്തകളെ തുടര്‍ന്ന് സൂരജിന്റെ മൊഴിയെടുക്കാനും ഡോക്ടര്‍മാരുടെ വിശദീകരണം അറിയാനും ജസ്റ്റിസ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് തവണയെത്തിയിരുന്നു. ബന്ധപ്പെട്ടവരെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
















