മൂവാറ്റുപുഴ: വീടിനുള്ളിലെ ബാത്തുറൂമില്‍ ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ദ്ധന്‍ ആനിക്കാട് പാലക്കാട്ടില്‍ പി.ബി. രാജു (55)വിനെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ് തങ്കമ്മയും സഹോദരി അനിതയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അനിതയാണ് രക്തത്തില്‍ കുളിച്ചുകിടന്ന ഡോക്ടറെ ആദ്യം കണ്ടത്. ഉടനെ സമീപത്തെ ബന്ധുക്കളെ വിവരം അറിയിച്ചു.
ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സബിത. മകള്‍: ദേവിക (ടെക്‌നോ പാര്‍ക്ക് തിരുവനന്തപുരം).
















