Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:58 pm IST
inErnakulam

കൊച്ചി: നഗരസഭ മേയര്‍ക്ക് നേരെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാക്രമം. മേയറുടെ ക്യാബിനില്‍ കയറി നടത്തിയ മര്‍ദ്ദനത്തില്‍ വനിതാ കൗണ്‍സിലര്‍മാരുള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.15 നാണ് സംഭവം. ഉച്ചക്ക് രണ്ടരയോടെ ചേര്‍ന്ന കൗണ്‍സില്‍ യോഗം സമാപ്പിക്കാറായപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മേയറെ സ്ഥിരമായി പ്രതിപക്ഷ കൗണ്‍സിലര്‍ സുനില സെല്‍വം കുറ്റപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തെ അന്‍സ ജെയിംസ് ഉപദേശം നല്‍കിയതാണ് പ്രശ്‌നത്തിന് തുടക്കം. നമ്മള്‍ സ്ത്രീകളാണെന്നും പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്നും മേയറെ പരസ്യമായി ആക്ഷേപിക്കുന്നത് സ്ത്രീ എന്ന പരിഗണനയില്‍ ഒഴിവാക്കണമെന്നും അന്‍സ ജെയിംസ് പറഞ്ഞതോടെ സുനില സെല്‍വം മറുപടിയുമായി എഴുന്നേറ്റു. എന്നാല്‍ നേരത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും കൗണ്‍സില്‍ സമാപിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നതിനാല്‍ മറുപടി നല്‍കി സമയം കളയേണ്ട ഗൗരവം ഇതിനില്ലെന്നും പറഞ്ഞ് മേയര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോയി.

എന്നാല്‍ മൈക്കിലൂടെ അതിശക്തമായി ഒച്ചവെച്ച് സഭ അലങ്കോലപ്പെടുത്താല്‍ സുനില സെല്‍വം ശ്രമിച്ചതോടെ നിയമ നടപടി സ്വീകരിക്കേണ്ടിവരും എന്ന് മേയര്‍ സുനിലക്ക് മുന്നറിയിപ്പ് നല്‍കി. ഇത് ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന സുനിലയുടെ കൂടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബഹളം വെച്ചതോടെ അജണ്ട പാസാക്കി കൗണ്‍സില്‍ പിരിഞ്ഞതായി അറിയിച്ച് മേയര്‍ തന്റെ മുറിയിലേക്ക് മടങ്ങി. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ബെന്നി ഫെര്‍ണാണ്ടസ്.

ബേസില്‍, ഷംസു എന്നിവരുടെ നേതൃത്വത്തില്‍ മേയറെ തടഞ്ഞുനിര്‍ത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യവുമായി മേയറെ വളഞ്ഞതോടെ ഭരണ പക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ രക്ഷക്കെത്തി. ഇതോടെ ബെന്നി ഫെര്‍ണാണ്ടസ് മേയറെ വട്ടം കയറിപ്പിടിച്ചു. മേയറെ ആക്രമിക്കുന്നത് കണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരായ ഗ്രേസി, എ എക്‌സ് ഫ്രാന്‍സിസ്, സൂധീര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്നിയെ പിടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഫ്രാന്‍സിസിനേയും ഗ്രേസിയേയും ബെന്നി മര്‍ദ്ദിക്കുകയായിരുന്നു. ശക്തമായ പിടിവലിക്കിടെ മുറിയില്‍ പ്രവേശിച്ച മേയര്‍ക്ക് നേരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ച്ചെയ്യാന്‍ ശ്രമിച്ചതോടെ ഭരണപക്ഷത്തെ ടി കെ അഷ്‌റഫ്, പ്രേമന്‍, ടി ജെ വിനോദ്, പി എം ഹാരിസ് എന്നിവര്‍ ചേര്‍ന്ന് സംരക്ഷണ വലയം തീര്‍ത്തു. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഇരുവിഭാഗത്തേയും പിന്‍തിരിപ്പിക്കുകയായിരുന്നു. മേയറേയും വനിതാ കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത ബെന്നി, ബേസില്‍, ഷംസു എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.