അഡീസ് അബാബ: എത്യോപ്യയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്‌പിലും നിരവധിപ്പേർ കൊല്ലപ്പെട്ടു. വെടിവയ്‌പിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
തലസ്ഥാനമായ അഡീസ് അബാബയില്‍നിന്നും 40 കിലോമീറ്റര്‍ മാറി ബിഷോഫ്ത്തുവിലാണ് സംഭവം. മതപരമായ ആഘോഷം നടക്കവെ ഒരുവിഭാഗം പ്രക്ഷോഭം നടത്തുകയായിരുന്നു. സുരക്ഷാസേനയ്‌ക്കുനേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനെതുടര്‍ന്ന് പ്രക്ഷോഭകാരികളെ പിരിച്ചുവിടാനാണ് സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു.
മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ ഇരുപത് ലക്ഷത്തോളം ജനങ്ങൾ ബിഷോഫുവിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടിക്കടി സർക്കാരിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രക്ഷോഭങ്ങൾ സഹജമാണ്.
















