പയ്യന്നൂര്‍: വാഹനാപകടത്തില്‍ വിരണ്ടോടിയ പോത്തിനെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 22 ന് പുലര്‍ച്ചെ പരിയാരം സെന്‍ട്രലില്‍ പോത്തുകളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞിരുന്നു. ഇതിനിടെ വിരണ്ടോടിയ പോത്തിനെയാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. അപകടത്തില്‍ ഒമ്പത് പോത്തുകള്‍ ചാവുകയും നിരവധി പോത്തുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സമയം കാണാതായ നാല് പോത്തുകളില്‍ ഒന്നിന്റെ ജഡമാണ് ഇപ്പോള്‍ കണ്ടെത്തിയത്.
















