കൊച്ചി: ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കാനും രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനമായ ഒലയും മുന്നോട്ടു വന്നു. കൊച്ചി മറൈന്‍ഡ്രൈവ് അബ്ദുള്‍കലാം മാര്‍ഗില്‍ നടന്ന പരിപാടി മേയര്‍ സൗമിനിജെയിന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഗ്രേസിബാബു ജേക്കബ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍, ബാലതാരം അമൃത അനില്‍, ഓല റിജിയണല്‍ മാനേജര്‍ വിജീഷ് ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. കൊച്ചി, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിലായി നൂറു കണക്കിന് ഒല ജീവനക്കാരും ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരുമാണ് ശുചീകരണ പരിപാടികളില്‍ പങ്കെടുത്തത്. വൃത്തിയുള്ളതും ഹരിതവുമായ പട്ടണങ്ങള്‍ സൃഷ്ടിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്കൊത്തു പോകുന്നതാണ് ഈ നീക്കങ്ങളുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഒല റീജണല്‍ ബിസിനസ് മേധാവി കിരണ്‍ ബ്രഹ്മ പറഞ്ഞു.
















