Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വ്യാജ സര്‍ട്ടിഫിക്കറ്റ്: തുടരന്വേഷണം അട്ടിമറിക്കാന്‍ നീക്കം; അമൃത കോളേജില്‍ പരീക്ഷയെഴുതാനും ബിനാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:12 pm IST
inKannur

കണ്ണൂര്‍: തലശ്ശേരി അമൃത കോളേജ് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷനിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, തിരുവനന്തപുരം വട്ടിയൂര്‍ കാവിലെ ടിന്റു ബി ഷാജി എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനാളുകള്‍ അമൃത കോളേജ് കേന്ദ്രീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചെടുക്കുകയും വിവിധ തസ്തികകളില്‍ ജോലിയും പ്രമോഷനുമുള്‍പ്പടെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. തലശ്ശേരിയിലുള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പോലും നിരവധിയാളുകള്‍ പ്രമോഷന്‍ തരപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. കേസില്‍ തുടരന്വേഷണം നടന്നാല്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തലശ്ശേരിയിലെ ഒരു പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുട്ടിമാക്കൂല്‍ സ്വദേശി ഇതുപോലെ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെയാണ് പ്രമോഷന്‍ തരപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലെ ഇടത് അനുകൂല സംഘടനാപ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളെന്നും സൂചനയുണ്ട്. കോളേജ് അധികൃതര്‍ അറസ്റ്റിലായപ്പോള്‍ തന്നെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോക്താക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, നേരിട്ട് പരീക്ഷയെഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പരീക്ഷയെഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സംവിധാനവും അമൃത കോളേജിലുണ്ടായിരുന്നു. 25,000 രൂപവരെയാണ് ഇതിന് ഫീസായി ഈടാക്കിയിരുന്നത്. ചില സ്‌കൂള്‍ അധ്യാപകര്‍ വരെ ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷയെഴുതിയതായി സൂചനയുണ്ട്. പ്രമോഷനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അവധി അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവധിയെടുക്കുന്നവര്‍ സ്വന്തമായി പരീക്ഷയെഴുതാതെ മറ്റുള്ളവരെക്കൊണ്ട് പരീക്ഷയെഴുതിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എംബിഎ സര്‍ട്ടിഫിക്കറ്റ് വരെ നേടിയവരുമുണ്ട്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര്‍ അയച്ച കത്തുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരം കത്തെഴുതിയവരില്‍ പലരും ഇപ്പോള്‍ പരിഭ്രാന്തരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സ്ഥാപനത്തിന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.