തലശ്ശേരി: തിരുവങ്ങാട് ക്ഷേത്രത്തിനടുത്ത് മഞ്ഞോടിയില്‍ മത്സ്യമൊത്തക്കച്ചവട മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെയും ഭക്തജനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ കുട്ടധര്‍ണ്ണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു.
മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ പാരിസ്ഥിതിക പഠനമോ പദ്ധതിയുടെ സാധ്യതയെക്കുറിച്ചുള്ള പഠനമോ നടത്തിയിട്ടില്ല. ഇവിടെ മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് അനകൂലമായ അനുമതിപോലും നേടാതെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള സമരം തുടര്‍ന്നും ശക്തമായ തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശശി കമ്മട്ടേരി പറഞ്ഞു. ധര്‍ണ്ണാസമരത്തില്‍ സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ എന്‍.ഹരിദാസ്, എന്‍.പി.രാജേന്ദ്രന്‍, എം.കെ.്ര്രശീകുമാരന്‍ മാസ്റ്റര്‍, എം.പി.സുമേഷ്, സ്മിതാ ജയമോഹന്‍ കൊട്ടയോടി വിശ്വനാഥന്‍, സി.കെ.ലതേഷ് ബാബു, ഇ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.വത്സരാജ് സ്വാഗതവും അനില്‍ തച്ചോളി നന്ദിയും പറഞ്ഞു.
















