Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിക്ക് 60 വയസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:12 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ഷഷ്ഠിപൂര്‍ത്തി . ജില്ലയിലെ താലൂക്കുകളില്‍ ഇളയതായ കാഞ്ഞിരപ്പള്ളി താലൂക്ക് തലയെടുപ്പിന്റെ പ്രൗഢിയിലാണ് 60 പിന്നിടുന്നത്. 60 വയസ് തികയുന്നു. 1956 ഒക്ടോബര്‍ ഒന്നിനാണ് കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായത്.

ഈ നവംബര്‍ ഒന്നുമുതല്‍ കാഞ്ഞിരപ്പള്ളിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് റവന്യു അധികൃതരുടെ തീരുമാനം.

തിരുക്കൊച്ചി സംസ്ഥാനത്തെ ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലായിരുന്നു അന്നു വരെ കാഞ്ഞിരപ്പള്ളി. അസൗകര്യങ്ങള്‍ നിറഞ്ഞ മലയോര ജനതയുടെ ദുരിതങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ അന്നത്തെ തിരുക്കൊച്ചി എംഎല്‍എ ആയിരുന്ന കെ. ടി. തോമസ് കരിപ്പാപറമ്പില്‍ മുഖ്യമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ചങ്ങനാശേരി താലൂക്ക് വിഭജിച്ച് കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനമായത്.

തുടര്‍ന്ന് തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ജോയിന്റ് അഡൈ്വസറായിരുന്ന കെ. എന്‍. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 1956 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ഉദ്ഘാടനം ചെയ്തു. ആദ്യം ചിറക്കടവ് വില്ലേജിലെ കുന്നുംഭാഗത്താണ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത്. താലൂക്കിന് കീഴില്‍ ചേനപ്പാടി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ്, ചെറുവള്ളി എന്നീ ആറു വില്ലേജുകളാണ് അന്നുണ്ടായിരുന്നത്.

കെ. ഒ. ചാക്കോ പ്രഥമ തഹസില്‍ദാരായി പ്രവര്‍ത്തനം തുടങ്ങിയ താലൂക്ക് ഓഫിസില്‍ 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. തഹസില്‍ദാരെ കൂടാതെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, ഹെഡ് ക്ലാര്‍ക്ക്, സര്‍വ്വേയര്‍, എട്ട് ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാര്‍, ടൈപ്പിസ്റ്റ്, നാലു പ്യൂണ്‍മാര്‍ എന്നിങ്ങനെയായിരുന്നു ജീവനക്കാര്‍.

1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നു കഴിഞ്ഞപ്പോള്‍ താലൂക്കിന്റെ ആസ്ഥാനം സംബന്ധിച്ച് തര്‍ക്കമുണ്ടായി. ആസ്ഥാനം കാഞ്ഞിരപ്പള്ളിയിലാക്കണമോ, പൊന്‍കുന്നത്ത് വേണമോ എന്നതായിരുന്നു തര്‍ക്കം. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ഥാനം കാഞ്ഞിരപ്പള്ളിയാക്കാന്‍ തീരുമാനിച്ചു.

1958ല്‍ നാട്ടുകാരുടെ സഹകരണത്തോടെ താലൂക്ക് ഓഫീസിനായി കാഞ്ഞിരപ്പള്ളി ടൗണില്‍ പുതിയ കെട്ടിടം (ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്‍) നിര്‍മ്മിച്ചു. അന്നത്തെ മന്ത്രി കെ. ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലെ വിവിധ വില്ലേജുകള്‍ വിഭജിച്ചു. നിലവില്‍ എലിക്കുളം, ഇളങ്ങുളം, ചിറക്കടവ്, ചെറുവള്ളി, മണിമല, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി വടക്ക്, എരുമേലി തെക്ക്, കോരൂത്തോട്, കൂവപ്പള്ളി എന്നിങ്ങനെ 13 വില്ലേജുകളാണ് ഉള്ളത്.

2010ല്‍ അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ ആയിരിക്കെ നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലേക്ക് താലൂക്ക് ഓഫിസ് മാറി പ്രവര്‍ത്തനം തുടരുന്നു. 1985ല്‍ കാഞ്ഞിരപ്പള്ളി മുന്‍സിപ്പാലിറ്റിയാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പു മൂലം പിന്‍വലിച്ചു. താലൂക്ക് ഓഫിസില്‍ നിലവില്‍ 70–ാമത്തെ തഹസില്‍ദാരായി സേവനം അനുഷ്ഠിക്കുന്ന ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 80 ജീവനക്കാരാണുള്ളത്. 13 വില്ലേജുകളിലായി 70 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു.

നിലവില്‍ 43854.3101 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന താലൂക്കില്‍ 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 269859 ആണ്. കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ്, മണിമല, എരുമേലി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരൂത്തോട്,എന്നിങ്ങനെ ഒന്‍പത് ഗ്രാമ പഞ്ചായത്തുകളാണ് താലൂക്കിലുള്ളത്.

60–ാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി ഒരാഴ്‌ച്ച വിപുലമായ പരിപാടികളോടെ നടത്തുവാനാണ് റവന്യൂ അധികൃതരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.