Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:54 pm IST
in Wayanad

മാനന്തവാടി : ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്താനും ആരോഗ്യ പോഷണത്തിനായി ലഹരി ഉപഭോഗത്തില്‍ നിന്നു പിന്‍മാറാനും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സെമിനാര്‍ ആഹ്വാനം ചെയ്തു. മാനന്തവാടിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യ ജീവനം എന്ന സെമിനാറിലാണ് വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ സമൂലമായ പരിവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വിഷയാവതരണം നടന്നത്. 130 ലധികം പ്രമോട്ടര്‍മാരും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി കാമ്പസിലെ ട്രൈബല്‍ സോഷ്യോളജി വിഭാഗത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ഐ.ടി.ഡി.പി ,എക്‌സൈസ് ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു.

ആദിവാസികളുടെ ജീവിതത്തില്‍ കാലാനുസൃതമായ പരിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില പ്രാക്തന വിഭാഗക്കാര്‍ മാറ്റങ്ങളെ ഉല്‍ക്കൊള്ളാന്‍ ഇപ്പോഴും തയ്യാറാവാത്തത് കാലഘട്ടത്തിന്റെ ന്യൂനതയാണെന്ന് ആദിവാസി ജീവിതങ്ങളെ അപഗ്രഥിച്ച് ക്ലാസ്സെടുത്ത മുന്‍ ഐ.റ്റി.ഡി.പി ജോയിന്റ് ഡയറക്ടര്‍ ഇ. ജി.ജോസഫ് പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ജീവിത പുരോഗതിക്കായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അനുവദിക്കാറുണ്ട്. മിക്കപ്പോഴും തുക പരമാവധി ചെലവഴിക്കപ്പെടുമ്പോഴും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അതേ പോലെ നിലനില്‍ക്കുന്ന അവസ്ഥകളുണ്ട്. പലതരത്തിലുള്ള ചൂഷണത്തിന് വിധേയമാകുന്നതും പതിവുകാഴ്ചയാണ്. ഇതിനെല്ലാം പിന്നില്‍ അവകാശബോധത്തിന്റെ അഭാവമുണ്ട്. സ്വയം തിരിച്ചറവിന്റെ പാതയിലേക്ക് ഇവരെല്ലാം നയിക്കപ്പെടണം. ആദിവാസി കോളനികളുടെ ചുറ്റുവട്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്ന് അനിവാര്യമാണ്. ബാഹ്യമായ ഇടപെടലുകള്‍ ഇവരുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത വേണം. ദേശീയ തലത്തില്‍ പഞ്ചവല്‍സര പദ്ധതികളില്‍ പോലും മാറ്റം വരികയാണ്. എന്നാല്‍ സംസ്ഥാനം അടുത്ത പഞ്ചവത്സര പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിലൂന്നിയ വികസന സങ്കല്പമാണ് ഈ നാടിന് ആവശ്യമാണ് എന്ന തിരിച്ചരിവാണ് ഇതിനുപിന്നില്‍. ജനാധിപത്യ സംവിധാനത്തിന്റെ മഹനീയ മാതൃകപോലും ആദിവാസി ഊരുകളില്‍ നിന്നും സ്വാംശീകരിച്ചതാണ്. ഇപ്പോള്‍ മൂപ്പന്‍മാര്‍ പോലും ഇല്ലാത്ത കോളനികളാണ് പെരുകുന്നത്. ഈ സാഹചര്യത്തില്‍ ഊരുകൂട്ടത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം.പെസ്സ പോലുള്ള നിയമങ്ങളുടെ പിന്തുണ ആദിവാസി മേഖലകളില്‍ കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്താന്‍ സഹായകമാകുമെന്നും സെമിനാര്‍ വിലയിരുത്തി.

മദ്യം കോളനികളെ വിഴുങ്ങുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്ന് ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു.’ആദിവാസികളും ലഹരി ഉപഭോഗവും’ എന്ന വിഷയത്തില്‍ എക്‌സസൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ബൈജു ക്ലാസ്സെടുത്തു. ആദിവാസികളെ ചൂഷണം ചെയ്യുന്നത് ഇന്ന് ഏറെയും മദ്യവും ലഹരി വസ്തുക്കളും വാഗ്ദാനം ചെയ്താണ്. മദ്യാപാനാസ്‌കതി ആരോഗ്യത്തിലുപരി സാമൂഹിക അന്തരീക്ഷം കൂടി തകര്‍ക്കുകയാണ് .ഇവര്‍ക്കിടയിലിറങ്ങി ബോധവത്കരണത്തിലൂടെ പടിപടിയായുള്ള മാറ്റത്തിന് തുടക്കമിടുകയാണ് ജനമൈത്രി എക്‌സെസ് സേനയും. ഇതിനോട് സഹകരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിത ഘട്ടങ്ങളില്‍ അടുക്കും ചിട്ടയുമുള്ള സമൂഹമായിരുന്നു ആദിവാസികളുടെത്. ബാഹ്യമായ ഇടപെടലുകള്‍ ഇതിനെ വിള്ളലേല്‍പ്പിച്ചത് ഈ സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചെന്നും കണ്ണൂര്‍ സര്‍വകലാശാല ട്രൈബല്‍ സോഷ്യോളജി റൂറല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി.ഹരീന്ദ്രന്‍ പറഞ്ഞു. മദ്യപിക്കുന്ന സമൂഹമെന്ന കാഴ്ചപ്പാടില്‍ നിന്നും ഇവരെ മോചിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.