തുറവൂര്‍: ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ എത്തിച്ചേരുന്ന തുറവൂര്‍ താലൂക്കാശുപത്രിയില്‍ ഉടതെ അത്യാഹിത വിഭാഗം തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുഎന്‍ആര്‍എച്ച്എമ്മിന്റേതുള്‍പ്പെടെ ഏഴ് ഡോക്ടര്‍മാരാണുള്ളത്. എന്നാല്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നാല് ഡോക്ടര്‍മാരെ കൂടി ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. ഡോക്ടന്മാര്‍ ഉടനെ ചാര്‍ജെടുക്കും.അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇരുപത്തിനാല് മണിക്കൂറും ഡോക്ടറന്മാരും സേവനം ലഭിക്കും. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന അത്രയും തന്നെ രോഗികളാണ് ചേര്‍ത്തല താലൂക്കാശുപത്രിയിലുമെത്തുന്നത്. ചേര്‍ത്തലയില്‍ 36 ഡോക്ടര്‍മരും 56 നേഴ്‌സുമാരും അനുബന്ധ ജീവനക്കാരുമുണ്ട്. താലൂക്കാശുപത്രി നിലവാരത്തില്‍ ഉയര്‍ത്തിയത് തുറവൂറില്‍ ഒരു മാസത്തിനും 24 മണിക്കൂറും ഡോക്ടന്മാരുടെ സേവനം ലഭിക്കാനാണ് സാധ്യത.ദേശീയപാതയില്‍ അരൂരിനും ചേര്‍ത്തലയ്‌ക്ക് ഇടയ്‌ക്കുള്ള പ്രധാന ആശുപത്രിയാണ്. കിടത്തി ചികിത്സാ സൗകര്യവുമുണ്ട്.
















