Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

റോഡുകള്‍ ചോരക്കളമാക്കി സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 11:37 am IST
inMalappuram

സ്വന്തം ലേഖകന്‍

മലപ്പുറം: സംസ്ഥാന-ദേശീയപാതകളില്‍ സ്വകാര്യബസുകള്‍ നടത്തുന്ന മത്സരയോട്ടം റോഡുകള്‍ ചോരക്കളമാക്കി മാറ്റുന്നു. നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-തൃശ്ശൂര്‍ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയെങ്കിലും ഒരു ബസില്‍ പോലും ആ സംവിധാനമില്ല. ഉണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തനരഹിതവും. സ്പീഡ് ഗവര്‍ണ്ണര്‍ സംവിധാനം ബസുകളിലുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതാണ് സത്യം. ഒരേ റൂട്ടില്‍ ഒന്നിലധികം ബസുകള്‍ ഓടുന്ന കമ്പനികളുണ്ട്. അവയെല്ലാം നിയന്ത്രിക്കുന്നതാകട്ടെ ഗുണ്ടാസംഘവും. എന്തൊക്കെ കാണിച്ചാലും അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ അധികൃതര്‍ക്കാവില്ല. അധികൃതരുടെ ഈ ഭയം മൂലം നഷ്ടപ്പെടുന്നതാകട്ടെ നൂറുകണക്കിന് നിരപരാധികളുടെ ജീവനും.

കഴിഞ്ഞ ദിവസം എടപ്പാള്‍ അണ്ണക്കംപാട് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടെക്സ്റ്റയില്‍സ് ജീവനക്കാരനായ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചിയ്യാനൂര്‍ പാടത്ത് പെട്രോള്‍ പമ്പില്‍ ജോലി കഴിഞ്ഞു റോഡിലേക്ക് കടക്കാനായി നിന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ്സ് ഇടിച്ചു തെറുപ്പിച്ചു. നിരന്തരമായ അപകടങ്ങളെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ജനപ്രതിനിധികള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസില്ലാതെ പൂട്ടിക്കിടന്ന ചിയ്യാനൂര്‍ പാടത്തെ പഞ്ചിംഗ് സ്‌റ്റേഷന്‍ ജനകീയ പഞ്ചിംഗ്് അടക്കമുളള ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പക്ഷേ ബസ്സുകളുടെ ടൈം ഷീറ്റുകള്‍ പോലും ഇവിടെയില്ല. ഇതിനിടെ അമിത വേഗതയുടെ പേരില്‍ നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതും പതിവായിരിക്കുകയാണ്. ബസ് ജീവനക്കാരെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ ഉടന്‍ അവര്‍ മിന്നല്‍ പണിമുടക്ക് സംഘടിപ്പിക്കും. അതോടെ യാത്രക്കാര്‍ വലയും. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതാണ് ഈ മത്സരയോട്ടത്തിന് കാരണം. കൂടാതെ ഗതാഗതക്കുരുക്കും.

ബസുകളുടെ മരണപ്പാച്ചിലിന് എന്തെങ്കിലും പരിഹാരം കാണാത്ത പക്ഷം റോഡുകള്‍ ചോരപ്പുഴയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.