Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പട്ടാള അട്ടിമറിക്ക് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 01:00 am IST
inWorld

ഇസ്ലാമാബാദ്: ഭാരതം നയതന്ത്രരംഗത്ത് പാക്കിസ്ഥാനെ സമ്പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയും കനത്ത തിരിച്ചടി നല്‍കുകയും ചെയ്തതോടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥ പരുങ്ങലിലായി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ തങ്ങളുടെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന ഷെരീഫിന്റെ, പട്ടാളത്തെ നാണംകെടുത്തുന്ന പ്രഖ്യാപനം കൂടിയായതോടെ അട്ടിമറിക്കുള്ള കളമൊരുങ്ങി. കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്തിരിക്കുകയാണ് ലോകം.

അതിര്‍ത്തി കടന്ന് ആക്രമണം ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ സൈന്യം പാടുപെടുന്നതിനിടെയാണ് ഷെരീഫിന്റെ പ്രഖ്യാപനം. പാക് സൈന്യം നാണം കെട്ടെന്നു മാത്രമല്ല, ഭാരതം തിരിച്ചടിച്ചെന്ന് സമ്മതിക്കേണ്ടിയും വന്നു. മുന്‍പും ഷെരീഫിന് ഇതേ ഗതിയുണ്ടായിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തി 99ല്‍ ലാഹോറിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പാക് പട്ടാളവും ഭീകരരും ചേര്‍ന്ന് കാര്‍ഗിലില്‍ നുഴഞ്ഞുകയറിയത്. രണ്ടു മാസത്തിലേറെ നീണ്ട യുദ്ധത്തില്‍ ഭാരതം പാക്കിസ്ഥാനെ തോല്‍പ്പിച്ച് അതിര്‍ത്തിയിലെ കുന്നുകള്‍ വീണ്ടെടുത്തു. അന്ന് നുഴഞ്ഞുകയറ്റം നടത്തിയത് കരസേനാ മേധാവി പര്‍വേസ് മുഷാറഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അധികം വൈകും മുന്‍പ് മുഷാറഫ് പ്രധാനമന്ത്രി ഷെരീഫിനെ അട്ടിമറിച്ച് ഭരണം പിടിച്ചു. ദുബായിയിലും ബ്രിട്ടനിലുമായിട്ടായിരുന്നു പിന്നെ ഷെരീഫ് താമസിച്ചത്.

ലോകത്തേറ്റവും ദുര്‍ബലമായ ജനാധിപത്യവും അച്ചടക്കം തീരെയില്ലാത്ത പട്ടാളവുമുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. സൈനിക അട്ടിമറികള്‍ തന്നെ ഇതിന് തെളിവ്.

1947ല്‍ സ്വതന്ത്ര്യം ലഭിച്ച്, പത്തു വര്‍ഷം തികയും മുന്‍പ് തുടങ്ങി അട്ടിമറി. ജനാധിപത്യ ഭരണകൂടത്തെ ആദ്യം അട്ടിമറിച്ചത് 1958ലാണ്. ആദ്യ പാക് പ്രസിഡന്റ് മേജര്‍ ജനറല്‍ ഇസ്‌കന്ദര്‍ മിര്‍സ പാക് ഭരണഘടനാ നിര്‍മ്മാണ സഭ പിരിച്ചുവിട്ടു.

ഫിറോസ് ഖാന്‍ നൂണിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ട് കരസേനാ മേധാവി ജനറല്‍ അയൂബ് ഖാനെ മുഖ്യസൈനിക ഭരണാധികാരിയായി നിയമിച്ചു. ആ ജനാധിപത്യക്കശാപ്പ് രണ്ടാഴ്ച നീണ്ടില്ല. വന്നു, അതിനേക്കാള്‍ വലിയ കശാപ്പ്. പതിമൂന്നാം ദിവസം അയൂബ് ഖാന്‍ മിര്‍സയെ പുറത്താക്കി സ്വയം പ്രസിഡന്റായി. അയൂബ് ഖാന്‍ 69 വരെ പാക്കിസ്ഥാന്‍ ഭരിച്ചു. 77 ജൂലൈ നാലിനായിരുന്നു അടുത്ത അട്ടിമറി.

പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ കരസേനാ മേധാവി സിയാള്‍ ഉള്‍ ഹഖാണ് അട്ടിമറിച്ചത്. ഭൂട്ടോയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വിചാരണ ചെയ്ത് തൂക്കിക്കൊന്നു.പിന്നെയാണ് ഷെരീഫിനെ അട്ടിമറിച്ചത്. ഇതിനിടയില്‍ പല കുറി വിഫലമായ അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.