മാനന്തവാടി : ആദിവാസി യുവാവിനെ പുഴയില്‍ വീണ് കാണാതായി കമമന കരിന്തിരിക്കടവ് ബംഗ്ലാവ്കുന്ന് കോളനിയിലെ ബാബു (42)നെയാണ് പുഴയില്‍ കാണാതായത്. കരിന്തിരിക്കടവില് വ്യാഴാഴ്ച രാവിലെയോടെ ഇയാള്‍ കാല് വഴുതി വീഴുകയായിരുന്നു.ഇയാള്‍ പുഴയില്‍ വീഴുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി ഇയാള്‍ വീട്ടില്‍ പോയിരുന്നില്ല. കടവിന് സമീപത്തെ ബസ്സ് കാത്തിരിപ്പ് കേന്ത്രത്തിലായിരുന്നു ഇയാള്‍ കഴിഞ്ഞ രാത്രി കിടന്ന് ഉറങ്ങിയത്.രാവിലെ പുഴയിലെത്തി മുഖം കഴുകാനുള്ള ശ്രമത്തിനിടെ കാല് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഭാര്യ: ലീല, മക്കള്‍: ശ്രീദേവി, നന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: