ചാള്‍സ്റ്റണ്‍: സൗത്ത് കരോലിനയില്‍ പതിനാലുകാരന്‍ നടത്തിയ വെടിവയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജെഫ്രി ഡിവിറ്റ് ഒസ്‌ബോണ്‍ (47) ആണ് കൊല്ലപ്പെട്ടത്. അക്രമിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയാണ് സംഭവം.
അച്ഛനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പതിനാലുകാരനായ മകന്‍ ടൗണ്‍വില്ലെ എലമെന്ററി സ്‌കൂളിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് സ്കൂളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും പരുക്കേറ്റു.പരുക്കേറ്റവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്. മറ്റ് രണ്ടു പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
വെടിവയ്‌പ്പ് ഉണ്ടായ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസെത്തി ആക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സ്‌കൂളിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ സുരക്ഷിതരാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
2002 ല്‍ ഉണ്ടായ സ്‌കൂള്‍ വെടിവയ്‌പ്പിന് ശേഷം അമരിക്കയിലെ മിക്ക സ്‌കൂളുകളിലും സുരക്ഷ കര്‍ശനമാക്കിയിരുന്നു. കണക്റ്റികട്ടിലെ ന്യൂടൗണിലുള്ള സാന്‍ഡി ഹുക്ക് എലമെന്ററി സ്‌കൂളില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ 20 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് മരിച്ചത്.
















