ന്യൂദല്‍ഹി: ഹരിയാന-ദല്‍ഹി അതിര്‍ത്തി ഗ്രാമമായ ഗുഡ്ഗാവ് ഇനി ഗുരുഗ്രാമം. പേരുമാറ്റം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ഔദ്യോഗിക തീരുമാനമായി.
ഗുഡ്ഗാവ് നഗരവും ജില്ലയും ഇനി ഗുരുഗ്രാമം എന്ന പേരിലാണ് അറിയപ്പെടുകയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ഗുരുഗ്രാം.
മഹാഭാരതത്തില്‍ പാണ്ഡവരേയും കൗരവരേയും വിദ്യ അഭ്യസിപ്പിച്ച ഗുരു ദ്രോണാചാര്യര്‍ക്ക് പാണ്ഡവര്‍ നല്‍കുന്ന ദക്ഷിണയായാണ് ഗുരുഗ്രാമം എന്ന് പേരുമാറ്റുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















