ന്യൂദല്‍ഹി: പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് ചേരണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ വിമര്‍ശിച്ച് ബിജെപി.
രാജ്യസുരക്ഷയില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള പ്രചാരണ തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് കുറ്റപ്പെടുത്തി. ആവശ്യം ആത്മാര്‍ത്ഥതയോടെ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് പകരം ലോക്‌സഭാ സ്പീക്കറെയാണ് സമീപിക്കേണ്ടിയിരുന്നത്.
ഗൗരവത്തോടെയല്ല കോണ്‍ഗ്രസ് വിഷയത്തെ സമീപിക്കുന്നത്. പാക്ഭീകരതക്കെതിരായ ഭാരതത്തിന്റെ മറുപടി കരുത്തുറ്റതായിരിക്കും. നയപരവും സാമ്പത്തികവും സൈനികവുമായ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. രാജ്യം ഒന്നടങ്കം ഏത് തീരുമാനത്തിനൊപ്പവും നില്‍ക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
















