ന്യൂദല്‍ഹി: നഷ്ടത്തിലുള്ള 15 പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചു. അഞ്ചെണ്ണം അടച്ചുപൂട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. മറ്റുള്ളവയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. കടത്തിലായ ആറോളം സ്ഥാപനങ്ങളും പൂട്ടാന്‍ നിതി ആയോഗ് ആലോചിക്കുന്നുണ്ട്.
എച്ച്പിസിഎല്‍ ബയോഫ്യൂവല്‍സ് വന്‍ നഷ്ടത്തിലാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലമാണ് അടക്കാത്തത്. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് പൂട്ടുന്നതിനോടും മന്ത്രാലയങ്ങള്‍ക്ക് എതിര്‍പ്പാണ്. ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ 74 പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടാനോ വില്‍ക്കാനോ ആണ് നിതി ആയോഗ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രക്ക് സമര്‍പ്പിച്ചു. പദ്ധതി പ്രകാരം 22 കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും. മൂന്നു കമ്പനികളെ ലയിപ്പിക്കും. അഞ്ചു കമ്പനികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കും. 26 എണ്ണം അടച്ചുപൂട്ടും
















