ന്യൂദല്‍ഹി: വിവാദമായ ബുലന്ദ്ഷഹര്‍ മാനഭംഗക്കേസിനെ ‘രാഷ്‌ട്രീയ ഗൂഢാലോചന’യെന്ന് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ഹാജരാകാത്തതില്‍ സുപ്രീം കോടതിയ്‌ക്ക് അതൃപ്തി.
ഖാന്റെ അഭിഭാഷകനെ അതൃപ്തി അറിയിച്ച ശേഷം അദ്ദേഹത്തിന് പുതിയൊരു അറിയിപ്പു കൂടി നല്‍കാന്‍ സിബിഐ യോട് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.
















