മയ്യില്‍: മലപ്പട്ടം ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിററ് ഉദ്ഘാടനം ഏഴിമല നാവിക അക്കാദമി കമാന്റിങ് ഓഫീസര്‍ കമലേഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് പി.പുഷ്പജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി സഞ്ജയ്‌കുമാര്‍ ഗരുഡിന്‍ പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്‍, വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ.രത്‌നകുമാര്‍, മയ്യില്‍ എസ്.ഐ. പി.ആര്‍.മനോജ്, ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി.ആനന്ദകുമാര്‍, പി.ഗോപാലകൃഷ്ണന്‍, വി.രതീശന്‍, എന്‍.സുനില, ടി.വി.ശ്രീജ, കെ.വി.സുരേന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ പി.പി.അനുലഷ്മി, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു .
















