Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുഴല്‍പണം കൊള്ളയടിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 09:46 pm IST
inThrissur

ഇരിങ്ങാലക്കുട : കുഴല്‍പണസംഘത്തെ കൊള്ളയടിക്കുന്നതില്‍ അതിവിദഗ്‌ദ്ധനായ ക്വട്ടേഷന്‍ സംഘത്തലവന്‍ നടത്തറ കൊഴുക്കുള്ളി വട്ടേക്കാട്ടില്‍ പ്രസാദ് ജിം പ്രസാദ് (40) അറസ്റ്റില്‍. ആഡംബരവാഹനങ്ങള്‍ തട്ടിയെടുത്ത് പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇരിങ്ങാലക്കുട ഊളക്കാട് നിന്നാണ് ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ വി.പി.സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊറിത്തിശ്ശേരി ശരവണന്‍ എന്നയ്യാള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ രഹസ്യമായി പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന ഉടമകളെ ഏജന്റുമാര്‍ വഴി സമീപിച്ച് വിവാഹാവശ്യങ്ങള്‍ക്കും ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഡംബരകാറുകള്‍ വാടക്ക് എടുക്കുകയും പിന്നീട് ഏത് ജില്ലയില്‍ നിന്നാണോ വാഹനങ്ങള്‍ എടുക്കുന്നത് ആ ജില്ലയില്‍ നിന്നും വളരെ ദൂരെ മറ്റൊരു ജില്ലയില്‍ വന്‍തുകക്ക് പണയപ്പെടുത്തി പണം തട്ടുന്നു. ഇത്തരത്തില്‍ ഏകദേശം 2 കോടി രൂപയോളം സംഘം തട്ടിയെടുത്തിട്ടുണ്ട്.

ഏജന്റുമാരും ഉടമയും പരസ്പരം അറിയാത്തവിധത്തിലാണ് വാഹനങ്ങള്‍ പണയപ്പെടുത്തുന്നത്. ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് വാഹനം തിരികെ ആവശ്യപ്പെടുമ്പോള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവ്. കൂടാതെ വാടകക്ക് എടുത്ത ആഡംബരവാഹനങ്ങള്‍ക്കുള്ളില്‍ ജിപ്പിഎസ് സിസ്റ്റം ഘടിപ്പിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ അടിച്ചു ഉണ്ടാക്കിവച്ച് വാഹനം തിരികെ കൊടുക്കുകയും ചെയ്യും. പിന്നീട് വാഹനത്തിന്റെ ലോക്കേഷനും മറ്റും മനസിലാക്കി ഡ്യപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മോഷ്ടിച്ചെടുക്കുന്നതും പ്രതിയുടെ മറ്റൊരു രീതിയാണ് എന്ന് ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫ് ഐപിഎസ് പറഞ്ഞു. പിടിയിലായ ജിമ്മിന് കേരളത്തിലെ തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂര്‍, വാടാനപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, വലപ്പാട്, കണ്ണൂര്‍ ടൗണ്‍, എന്നീ സ്റ്റേഷനുകളില്‍ ആളുകളെ ആക്രമിച്ച് പണം തട്ടല്‍, സംഘം ചേര്‍ന്നുള്ള മോഷണം, പിടിച്ചുപറി, ചീറ്റിംഗ്, ആയുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ 30 ഓളം കേസുകളും നിലവിലുണ്ട്. കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസ്സൂര്‍, ബംഗലൂരു, ഹാസനൂര്‍ എന്നി സ്‌റ്റേഷനുകളിലും സ്പിരിറ്റ് കടത്തിയ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ബെംഗളുരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് പ്രസാദ്. മൈസൂരിലെ കുപ്രസിദ്ധ മലയാളി ഗുണ്ടാത്തലവന്‍ ഭായി നസീറിന്റെ കൂട്ടാളിയുമാണ് ജിം പ്രസാദ്. പ്രതി സ്ഥിരമായി ഒരിടത്ത് താമസിക്കാതെ പല പേരുകളില്‍ ആള്‍മാറാട്ടം നടത്തി പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയും കേസുകളില്‍ പിടിയിലാവുന്ന സമയത്ത് വിലാസം കൃത്യമല്ലാത്തതിനാലും പ്രതിയെ തിരിച്ചറിയുന്നതിനും പ്രയാസം ഉണ്ടകുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ആഡംബര വാഹനത്തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റിന്റെ തലവനാണ് പിടിക്കപ്പെട്ട ജിം. തട്ടിപ്പിലൂടെയും മോഷണത്തിലുടെയും ലഭിക്കുന്ന പണം ഉപയോഗിച്ച് വന്‍കിട ഹോട്ടലുകളിലും ഫഌറ്റുകളും വാടകക്കെടുത്തും കുടുംബത്തോടൊപ്പം ആര്‍ഭാടജീവിതം നയിക്കുകയാണ് പതിവ് എന്നും സിഐ എം.കെ. സുരേഷ്‌കുമാര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും സിഐ പറഞ്ഞു. കാപ്പ നിയമം പ്രതിക്കെതിരെ ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിയില്‍നിന്നും നിരവധി മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പോലീസ് കണ്ടെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ട്രാഫിക് എസ്‌ഐ തോമസ് വടക്കന്‍, എഎസ്‌ഐ അബൂബക്കര്‍, സീനിയര്‍ സിപിഒമാരായ മുരുകേശ് കടവത്ത്, സിവില്‍ പോലീസ് ഓഫിസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, വിനോഷ്, രാജേഷ്, പ്രബിന്‍ എന്നിവരും ഉണ്ടായിരുന്നു. റെന്റ് എ കാര്‍ ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കുമെന്ന് എഎസ്പി മെറിന്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സമാനതരത്തിലുള്ള കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.