ആലപ്പുഴ: ഓളപ്പരപ്പില്‍ നിറങ്ങളുടെ പുത്തന്‍ കാന്‍വാസ് തീര്‍ക്കാന്‍ പതിനഞ്ചോളം ചിത്രകാരന്മാരുടെ ക്യാമ്പ് ഇന്ന് വേമ്പനാട്ടു കായലില്‍ നടക്കും. ആലപ്പുഴയിലെ കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘മട്ടാഞ്ചേരിയില്‍ കലാക്ഷേത്രം’ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന ചിത്രകലാ ക്യാമ്പില്‍ 15 ചിത്രകാരന്‍ന്മാര്‍ വേമ്പനാട്ടു കായലില്‍ സഞ്ചരിച്ച് ചിത്രരചന നടത്തും.
വിനയതേജസ്വി, ടി.ആര്‍. ഉദയകുമാര്‍, ഷിജോ ജേക്കബ്, ഷിബു ചന്ദ്, എസ്.ആര്‍. മോത്തി, കാരക്കാമണ്ഡപം വിജയകുമാര്‍, എം.ടി ജയലാല്‍, ഹിമ ഹരി, എ.കെ ഗോപിദാസ്, ഡോഡ്‌സി ആന്റണി, അര്‍ജുന്‍ മാറോളി, അനില്‍ ജയന്‍, അജയന്‍ വി. കാട്ടുങ്കുല്‍, അംജും റിസ് വേ, അമീന്‍ ഖലീല്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കും. രാവിലെ 10.30ന് പുന്നമട ഫിനിഷിംങ് പോയിന്റില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചക്ക് കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.
രാജീവ് ജെട്ടിയില്‍ എത്തുന്ന ബോട്ടില്‍ കലാകാരന്മാരുടെ ക്യംപില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകുമെന്ന് രക്ഷാധികാരി എസ്. ഭാസ്‌കരന്‍ പിള്ളയും കണ്‍വീനര്‍ സ്വീറ്റന്‍ ജോര്‍ജും അറിയിച്ചു.
















