ന്യൂദല്‍ഹി: ദസറ ആഘോഷത്തിന് മുന്നോടിയായി റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസ്സായി നല്‍കും. ജീവനക്കാര്‍ക്ക് ശരാശരി 18,000 രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇതേ നിരക്കിലാണ് ബോണസ്. 2000 കോടി രൂപയാണ് ഇതിന് ആവശ്യമായി വരിക. ഉത്പാദന അധിഷ്ഠിത ബോണസ്സിന്റെ പരിധി ഇരട്ടിയാക്കിയതിനാല്‍ ഇത്തവണ ഇരട്ടിത്തുക ലഭിച്ചേക്കും.
നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 12 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
















