സുഷമ സ്വരാജ് യുഎന്നില്‍ പ്രസംഗിക്കുന്നു
യുഎന്‍: പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തീഷ്ണമായ വാക്കുകളിലൂടെ പാക് ഭീകരത തുറന്നുകാണിച്ച സുഷമ പാക്കിസ്ഥാന്‍ കശ്മീര്‍ സ്വപ്‌നം കാണേണ്ടെന്നും വ്യക്തമാക്കി. ”ഭീകര പ്രവര്‍ത്തനത്തിലൂടെ കശ്മീര്‍ സ്വന്തമാകുമെന്ന സ്വപ്‌നം അവസാനിപ്പിച്ചോളൂ. കശ്മീര്‍ എക്കാലവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കും”. മന്ത്രി ആവര്‍ത്തിച്ചു.
നേരത്തെ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു സുഷമയുടെ പ്രസംഗത്തില്‍. ഭാരതം കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെരീഫിന്റെ ആരോപണത്തിന് ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് സുഷമ മറുപടി നല്‍കി. ”ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും അയല്‍രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നവരും മറുപടി പറയേണ്ടി വരും. മറ്റുള്ളവര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിക്കുന്നവര്‍ ബലൂചിസ്ഥാനില്‍ ഉള്‍പ്പെടെ സ്വന്തം രാജ്യത്ത് എന്താണ് ചെയ്യുന്നത്”.
ഉപാധിയില്ലാതെ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഷെരീഫ് പറഞ്ഞിരുന്നു. ആരാണ് ഉപാധി വച്ചതെന്ന് സുഷമ ചോദിച്ചു. ”മുന്‍വിധിയില്ലാതെ പാക്കിസ്ഥാനുമായി ഭാരതം സമാധാനത്തിന് ശ്രമിച്ചു”. പാക് പ്രധാനമന്ത്രി ഷെരീഫുമായി സൗഹൃദത്തിന് നടത്തിയ ഇടപെടലുകളും സുഷമ ചൂണ്ടിക്കാട്ടി. ”കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. ഈദിന് ആശംസകള്‍ നേര്‍ന്നു. അസുഖബാധിതനായപ്പോള്‍ സുഖം പ്രാപിക്കാന്‍ ആശംസിച്ചു. എന്നാല്‍ ഭാരതത്തിന് ലഭിച്ചതെന്താണ്. പത്താന്‍കോട്ടും ബഹാദൂര്‍ അലിയും ഉറിയും.
ഭാരതത്തിന്റെ കസ്റ്റഡിയിലുള്ള പാക് ഭീകരനായ അലി ശബ്ദിക്കുന്ന തെളിവാണ്. ആരാണ് ഭീകരരെ സംരക്ഷിക്കുന്നതെന്ന് ലോകത്തിനറിയാം. ആരാണ് ധനസഹായവും ആയുധവും നല്‍കുന്നതെന്നും. ഇതേ ചോദ്യം അഫ്ഗാനിസ്ഥാനും ഇവിടെ ഉന്നയിക്കുകയുണ്ടായി. ഭീകരര്‍ക്ക് ആയുധഫാക്ടറികളോ ബാങ്കുകളോ ഇല്ല. പിന്നെ എങ്ങനെയാണ് അവര്‍ക്ക് ആയുധങ്ങളും പണവും ലഭിക്കുന്നത്. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം.
ഭീകരവാദത്തിന്റെ വിത്ത് വിതക്കുന്നവര്‍ത്ത് മോശമായിരിക്കും വിളവ്. ഭീകരതക്കെതിരെ അന്താരാഷ്‌ട്ര കൂട്ടായ്‌മ വേണം”. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുതെന്നും ഷെരീഫിനെ പരോക്ഷമായി സൂചിപ്പിച്ച് സുഷമ പറഞ്ഞു.
















